
സിജു വിൽസനെ (Siju Wilson) നായകനാക്കി വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് (Pathonpathaam Noottandu). നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് വിനയൻ.
സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ "പത്തൊമ്പതാം നൂറ്റാണ്ട് " എന്ന സിനിമയും അതിന്റെ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നുവെന്ന് വിനയൻ കുറിച്ചു. പ്രമേയം കൊണ്ടും ചിത്രത്തിന്റെ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന പത്തൊമ്പതാം നുറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തീയറ്ററുകളിൽ എത്തിക്കുമെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
വിനയന്റെ വാക്കുകൾ
സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ "പത്തൊമ്പതാം നൂറ്റാണ്ട് " എന്ന സിനിമയും അതിൻെറ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു..ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ
ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എൻറർടെയിനറായി തന്നെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്.. ചിത്രത്തിൻെറ ടീസർ ഇറങ്ങിയപ്പോൾ ഏകകണ്ഠമായി അംഗീകരിച്ച പ്രേക്ഷകർ, സിനിമയേയും സ്വീകരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു..
'സിജു മലയാളത്തിലെ പുതിയ താരോദയം'; 'പത്തൊമ്പതാം നൂറ്റാണ്ട്' പൊളിക്കുമെന്ന് പ്രേക്ഷകർ
പ്രമേയം കൊണ്ടും ചിത്രത്തിൻെറ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന "പത്തൊൻപതാം നുറ്റാണ്ട്" മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തീയറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു.. മറ്റ് യാതൊരു അവകാശ വാദവുമില്ലങ്കിലും നിങ്ങളേവരുടെയും ആശിർവാദങ്ങളുടെ അവകാശിയാകാൻ ആഗ്രഹിക്കുന്നു..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ