കിടിലൻ ലുക്കിലുള്ള ഫോട്ടോയുമായി പൃഥ്വിരാജ്, മലയാളത്തിന്റെ ഹൃത്വിക് റോഷനെന്ന് ആരാധകൻ

Published : Jan 03, 2023, 05:42 PM IST
 കിടിലൻ ലുക്കിലുള്ള ഫോട്ടോയുമായി പൃഥ്വിരാജ്, മലയാളത്തിന്റെ ഹൃത്വിക് റോഷനെന്ന് ആരാധകൻ

Synopsis

നടൻ പൃഥ്വിരാജ് പങ്കുവെച്ച പുതിയ ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.

പൃഥ്വിരാജ് നായകനായ 'കാപ്പ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷാജി കൈലാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന്റെ ഹൃത്വിക് റോഷൻ എന്നാണ് ഒരാള്‍ ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ച് അധികം കഴിയും മുന്നേ നിരവധി പേരാണ് ലൈക്കും കമന്റുകളുമായും എത്തിയിരിക്കുന്നത്. 2023 എന്ന് മാത്രമാണ് പൃഥ്വിരാജ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രമായ 'കാപ്പ' ഹിറ്റായിരിക്കുകയാണ് എന്നാണ് പൃഥ്വിരാജ് പങ്കുവയ്‍ക്കുന്ന പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമാകുന്നത്.. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് 'കാപ്പ'യുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ഛായാഗ്രഹണം- ജോമോൻ ടി ജോൺ,  പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

ഷാജി കൈലാസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ. 'കടുവ' എന്ന ചിത്രം ഹിറ്റായിരുന്നു.  'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. ജിനു എബ്രഹാമിന്റേതായിരുന്നു രചന.

Read More: വിമര്‍ശകര്‍ക്ക് മറുപടി, കിടിലൻ മേയ്‍ക്കോവറില്‍ തിരിച്ചുവരവിന് നിവിൻ പോളി

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ