
അബുദബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ടിനി ടോം. അബുദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബുദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയിൽ നിന്നുമാണ് ടിനി ടോം ഗോൾഡൻ വിസ സ്വീകരിച്ചത്.
ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സർക്കാരിനും ഗോള്‍ഡന്‍ വിസ ലഭിക്കാൻ അവസരം ഒരുക്കിത്തന്ന എം എ യൂസഫലിക്കും നന്ദി അറിയിക്കുന്നതായി ടിനി ടോം പറഞ്ഞു. പുതുവത്സരവേളയിൽ മലയാളികളുടെ അഭിമാനമായ എം എ യൂസഫലിയുടെ കയ്യിൽ നിന്നു തന്നെ ഗോൾഡൻ വിസ സ്വീകരിക്കാനായതിൽ ഏറെ സന്തോഷമാണുള്ളതെന്നും ടിനി കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ALSO READ : ഈ വാരാന്ത്യം മുതല്‍ ഗള്‍ഫിലും; 'മാളികപ്പുറം' യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
അതേസമയം, മലയാള സിനിമയില്‍ നിന്ന് നിരവധി പേർക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ