'പത്ത് തല'യുമായി ചിമ്പു, അപ്‍ഡേറ്റ് പുറത്തുവിട്ട് പ്രിയാ ഭവാനി ശങ്കര്‍

Published : Jan 03, 2023, 06:05 PM IST
'പത്ത് തല'യുമായി ചിമ്പു, അപ്‍ഡേറ്റ് പുറത്തുവിട്ട് പ്രിയാ ഭവാനി ശങ്കര്‍

Synopsis

ചിമ്പുവിന്റെ 'പത്ത് തല' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പങ്കുവെച്ച് നായിക പ്രിയാ ഭവാനി ശങ്കര്‍.

തമിഴ് പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് 'പത്ത് തല'. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പത്തു തല'യുടെ റിലീസ്  മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നായികയായ പ്രിയ ഭവാനി ശങ്കര്‍.

ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുന്ന 'പത്ത് തല'യുടെ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായാണ് പ്രിയാ ഭവാനി ശങ്കര്‍ അറിയിച്ചിരിക്കുന്നത്. കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ,  കലൈയരൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ്.

ചിമ്പു നായകനാകുന്ന 'പത്ത് തല'യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. 'പത്ത് തല'യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് 'പത്ത് തല'.

ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാൻ ഹൊംമ്പാളെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം 'വെന്ത് തനിന്തതു കാടാ'ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്.  'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read More: വിമര്‍ശകര്‍ക്ക് മറുപടി, കിടിലൻ മേയ്‍ക്കോവറില്‍ തിരിച്ചുവരവിന് നിവിൻ പോളി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക