Rahman Daughter wedding : നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി

Web Desk   | Asianet News
Published : Dec 10, 2021, 11:23 AM ISTUpdated : Dec 10, 2021, 05:13 PM IST
Rahman Daughter wedding : നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി

Synopsis

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. 

ചെന്നൈ: ചലച്ചിത്ര താരം റഹ്‍മാന്‍റെ (Rahman) മകള്‍ റുഷ്‍ദ വിവാഹിതയായി. കൊല്ലം സ്വദേശി അല്‍താഫ് നവാബ് ആണ് വരന്‍. തമിഴ്, മലയാള സിനിമ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവരും പങ്കെടുത്തു. ചെന്നൈയിലെ ഹോട്ടല്‍ ലീലാ പാലസ് ഹോട്ടല്‍ ആയിരുന്നു വിവാഹവേദി.

പ്രേം പ്രകാശ്, മണി രത്നം, സുന്ദര്‍ സി, ഭാനു ചന്ദര്‍, വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, ലിക്രം പ്രഭു, ലാല്‍, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, വിനീത്, നദിയ മൊയ്‍തു, പൂനം ദില്ലന്‍, ശ്വേതാ മേനോന്‍, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാര്‍വ്വതി ജയറാം, മേനക സുരേഷ്, സ്വപ്‍ന, ഭാഗ്യരാജ്, പൂര്‍ണിമ, ജയശ്രീ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിന് എത്തിയിരുന്നു. 

എ ആര്‍ റഹ്മാന്‍ കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്. എ ആര്‍ റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ അനുജത്തി മെഹറുന്നീസയാണ് റഹ്മാന്‍റെ ഭാര്യ. അലീഷ എന്ന മറ്റൊരു മകള്‍ കൂടിയുണ്ട് റഹ്‍മാന്. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ