
ബോളിവുഡിന്റെ പ്രിയതാരം ആണ് സൽമാൻ ഖാൻ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ സൽമാൻ മികച്ചതാക്കിയത് ഒട്ടനവധി കഥാപാത്രങ്ങൾ. അഭിനേതാവിന് പുറമെ സാമൂഹിക സേവന രംഗത്തും സൽമാൻ ഉണ്ട്. പക്ഷേ അദ്ദേഹം ചെയ്യുന്ന പല പ്രവർത്തികളും ആരും അറിയാറില്ല എന്നതാണ് വാസ്തവം. അത്തരത്തിൽ സൽമാൻ ചെയ്തൊരു സഹായഹസ്തത്തിന്റെ വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും പുറത്തുവരുന്നത്.
‘ആഷിഖി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ റോയിയെ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് വാർത്ത. രാഹുലിന് 2020ല്‍ മസ്തിഷ്ക ആഘാതം സംഭവിച്ചിരുന്നു. അന്ന് അ് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഏകദേശം ഒന്നര മാസത്തോളം ആണ് രാഹുൽ ആശുപത്രിയിൽ കഴിഞ്ഞത്. ഇത്രയും ദിവസത്തെ ആശുപത്രി ചെലവ് വഹിച്ചത് സല്‍മാന്‍ ആയിരുന്നുവെന്ന് പറയുകയാണ് രാഹുലിന്റെ സഹോദരി പ്രിയങ്ക റോയി. ബോളിവുഡ് ഹങ്കാമയോട് ആയിരുന്നു ഇവരുടെ പ്രതികരണം.
"മുംബൈയിലെ ആശുപത്രിയിൽ ഒന്നര മാസത്തോളം ഐസിയുവിൽ ആയിരുന്നു രാഹുൽ. ഈ വേളയിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അന്ന് സൽമാൻ ഖാൻ വിളിച്ച് സുഖവിവരങ്ങൾ ആന്വേഷിക്കുകയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. ആശുപത്രി ബിൽ ഉൾപ്പടെ അടച്ചത് അദ്ദേഹം ആയിരുന്നു. പക്ഷേ സൽമാൻ ഇതൊന്നും പുറത്ത് പറഞ്ഞിട്ടില്ല. അതൊരുപക്ഷേ അദ്ദേഹത്തിന്റെ മനസിന്റെ വലുപ്പമായിരിക്കാം. സൽമാനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മനുഷ്യത്വം എന്നു വിളിക്കുന്നത് അതിനെയാണ്", എന്നാണ് പ്രിയങ്ക പറഞ്ഞത്.
'ലോക്കായി ഗയ്സ്..' വിവാഹനിശ്ചയ സന്തോഷം പങ്കിട്ട് ഭാഗ്യ സുരേഷും ശ്രേയസും
'കിസി കാ ഭായ് കിസി കി ജാൻ', എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഏപ്രില്‍ 21ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫര്‍ഹാദ് സാംജിയാണ്. പൂജ ഹെഗ്ഡെയാണ് നായിക. സല്‍മാന്‍ ഖാന്‍റെ മുന്‍കാല വിജയങ്ങളുടെ പ്രതാപം ഇല്ലെങ്കിലും ചിത്രം ഭേദപ്പെട്ട ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..