അയോധ്യയിലേക്ക് 'തലൈവരും'; രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് രജനികാന്ത് എത്തും

Published : Jan 03, 2024, 12:13 PM ISTUpdated : Jan 03, 2024, 12:48 PM IST
അയോധ്യയിലേക്ക് 'തലൈവരും'; രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് രജനികാന്ത് എത്തും

Synopsis

ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങുകൾ. 

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്തിന് ക്ഷണം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങുകൾ. 

ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്. 

ആയോധ്യയിലേക്ക് നിരവധി സിനിമാ തരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. 

കിം​ഗ് ഓഫ് കൊത്ത, വാരിസ്, അനിമൽ..; 2023ൽ മോശം റേറ്റിം​ഗ് ലഭിച്ച സിനിമകൾ..!

അതേസമയം, വേട്ടയ്യന്‍ എന്ന ചിത്രമാണ് രജനികാന്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടി ജെ ജ്ഞാനവേലാണ് സംവിധാനം. മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

മുന്‍പ് പരസ്യ ചിത്രങ്ങളില്‍ മഞ്ജു അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിരുന്നു. ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും.  അനിരുദ്ധ് ആണ് സംഗീത സംവിധാനം. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. തിരുവനന്തപുരത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിന് തുടക്കമിട്ടത്. ജയിലര്‍ ആണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വിനായകന്‍ ആയിരുന്നു പ്രതിനായകന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രവും ഉടന്‍ ആരംഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും