രണ്ടാം സ്ഥാനത്ത് പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് ആണ്.

2023 അവസാനിച്ച് 2024 തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സിനിമ മേഖലയിൽ വിജയങ്ങളെക്കാൾ ഇരട്ടി മോശം പ്രകടനം കാഴ്ചവച്ച സിനിമകളായിരുന്നു. അത് ബോളിവുഡിലായാലും തെന്നിന്ത്യൻ സിനിമയിലായാലും. അത്തരത്തിൽ 2023ൽ പുറത്തിറങ്ങി മോശം റേറ്റിം​ഗ് ലഭിച്ച സിനിമകളുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ബോളിവുഡ് എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ്. 

ആകെ ഇരുപത്തി മൂന്ന് സിനിമകൾക്കാണ് മോശം റേറ്റിം​ഗ് ലഭിച്ചിരിക്കുന്നത്. അതിൽ വിജയിയുടെ ഹിറ്റ് ചിത്രം വാരിസ്, ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത, ഏറെ ശ്രദ്ധിക്കപ്പെട്ട അനിമൽ തുടങ്ങിയവയും ഉൾപ്പെടുന്നു. ലിസ്റ്റിൽ ആദ്യത്തേത് ദ ആർച്ചീസ് ആണ്. അഞ്ചിൽ രണ്ടാണ് റേറ്റിം​ഗ്. രണ്ടാം സ്ഥാനത്ത് പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് ആണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രം റിലീസ് വേളയിൽ തന്നെ ട്രോളുകളും വിമർശനങ്ങളും നേരിട്ടിരുന്നു. ഇതിനും അഞ്ചിൽ രണ്ടാണ് റേറ്റിം​ഗ്. 

മൂന്നാം സ്ഥാനത്ത് ​ഗണപതും നാലാം സ്ഥാനത്ത് സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാനും ആണ്. അഞ്ചിൽ ഒന്നും അഞ്ചിൽ രണ്ടും ആണ് യഥാക്രമം ഇവയുടെ റേറ്റിം​ഗ്. അഞ്ചിൽ ഒന്നര റേറ്റിങ്ങുമായി യാരിയൻ 2 ആണ് അഞ്ചാം സ്ഥാനത്ത്. ബാവാൽ(1.5/5), രൺബീർ കപൂറിന്റെ അനിമൽ(2/5), ആൻഖ് മിക്കോളി(1/5), UT69( 2/5), ദ നൺ2(2/5) എന്നിവയാണ് തുടർന്നുള്ള അഞ്ച് സ്ഥാനങ്ങളിൽ. 

മകന്റെ ഫീസടക്കാൻ പണമില്ല, ഓരോവർഷവും ഒരോലക്ഷം; തന്റെ സംവിധായകനെ ചേർത്തുനിർത്തിയ സൂര്യ

ദുൽഖറിന്റെ കിം​ഗ് ഓഫ് കൊത്ത പതിനൊന്നാം സ്ഥാനത്താണ്. 1.5/5 ആണ് റേറ്റിം​ഗ്. ഗദർ 2(1/5), മെഗ് 2 (2/5), 72 ഹൂറൈൻ(2/5), ഇൻസൈഡിയസ്: ദി റെഡ് ഡോർ(2/5), 1920: ഹൊറർ ഓഫ് ദി ഹാർട്ട്( 1/5), ട്രാൻസ്ഫോമേഴ്സ്: റൈസ് ഓഫ് ദി ബീറ്റ്സ്(2/5), 1947 ഓഗസ്റ്റ് 16 (1/5), അക്ഷയ് കുമാറിന്റെ സെൽഫി(2/5), ഷെഹ്സാദ(2/5), മിഷൻ മജ്നു(2/5), വിജയ് ചിത്രം വാരിസ്(2/5) എന്നിങ്ങനെയാണ് ലിസ്റ്റിലുള്ള മറ്റ് സിനിമകൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..