യാരെല്ലാം വീഴപ്പോറാനോ; വിസിലടിച്ച് വരവറിയിച്ച് കൂലി, രജനികാന്ത്- ലോകേഷ് പടത്തിന് ഇനി 100 നാൾ

Published : May 06, 2025, 09:54 PM IST
യാരെല്ലാം വീഴപ്പോറാനോ; വിസിലടിച്ച് വരവറിയിച്ച് കൂലി, രജനികാന്ത്- ലോകേഷ് പടത്തിന് ഇനി 100 നാൾ

Synopsis

ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലേക്ക് എത്തും.

മിഴ് സിനിമാസ്വാദകർ പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ‌സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് സ്പെഷ്യൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

കൂലി റിലീസ് ചെയ്യാൻ ഇനി  100 ദിവസം എന്ന് അറിയിച്ചു കൊണ്ടുള്ളതാണ് വീഡിയോ. ജനികാന്ത്, സൗബിൻ, ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരാണ് വീഡിയോയിൽ ഉള്ളത്. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലേക്ക് എത്തും. പുതിയ അപ്ഡേറ്റ് രജനികാന്ത് ആരാധകരിൽ വലിയ ആവേശം ജനിപ്പിച്ചിട്ടുണ്ട് എന്നത് തീർച്ചയാണ്. 

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന കൂലി സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റ്റൈല്‍ മന്നനൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാര്‍ അണിനിരക്കും എന്ന സ്ഥിരീകരണമാണ് നല്‍കുന്നത് എന്നാണ് സൂചന. സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ തമിഴ് സൂപ്പർസ്റ്റാർ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ ആണ് സം​ഗീത സംവിധാനം. 

ഇത് 'ബെൻസോ'ട കൊണ്ടാട്ടം ഡാ; വീഴാൻ പോകുന്നത് ആരെല്ലാം ? തമിഴിൽ 'തൊടരാ'ൻ ഷൺമുഖൻ, ട്രെയിലർ

ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. തൃഷ, അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍