
ഏവരും അക്ഷമരായി കാത്തിരുന്ന രജനികാന്തിന്റെ 170മത് ചിത്രത്തിന് പേരായി. വേട്ടയ്യൻ എന്നാണ് ചിത്രത്തിന്റെ പേര്. ഒപ്പം ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുന്നത്. ടി ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം.
ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു.
അമിതാഭ് ബച്ചനെ കൂടാതെ ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. തിരുവനന്തപുരത്ത് ആയിരുന്നു തലൈവർ 170ന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. വെള്ളയാണിയിലും ശംഖുമുഖത്തും ആയിരുന്നു ഷൂട്ട്. ശേഷമാണ് മറ്റിടങ്ങളിലേക്കുള്ള ഷൂട്ടിംഗ് വ്യാപിപ്പിച്ചത്.
ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം - എസ്.ആർ. കതിർ, ആക്ഷൻ ഡയറക്ടർ: അൻപറിവ്, എഡിറ്റർ: ഫിലോമിൻ രാജ്, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി - പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ - വീര കപൂർ - ദിനേശ് മനോഹരൻ - ലിജി പ്രേമൻ - സെൽവം, സ്റ്റിൽസ്: മുരുകൻ, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, പബ്ലിസിറ്റി ഫോട്ടോഗ്രാഫി: ആനന്ദ കൃഷ്ണൻ, VFX സൂപ്പർവിഷൻ: ലവൻ - കുശൻ ടൈറ്റിൽ ആനിമേഷൻ: ദി ഐഡന്റ് ലാബ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
50കോടി ക്ലബ്ബ്, വിജയ്ക്കായി നിർമാതാക്കൾ പണമിറക്കി തുടങ്ങിയ സിനിമ; ആ ചിത്രം വീണ്ടും തിയറ്ററിൽ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ