രജനികാന്തിന്റെ കൂലിയില്‍ അതിഥി താരമോ?, ചോദ്യങ്ങളോട് പ്രതികരിച്ച് ആ ഹിറ്റ് നടൻ

Published : Nov 09, 2024, 04:31 PM IST
രജനികാന്തിന്റെ കൂലിയില്‍ അതിഥി താരമോ?, ചോദ്യങ്ങളോട് പ്രതികരിച്ച് ആ ഹിറ്റ് നടൻ

Synopsis

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള രജനികാന്ത് ചിത്രത്തില്‍ ഉണ്ടോകുമോയെന്നതിനും മറുപടിയുമായി ഹിറ്റ് നടൻ.

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. കൂലിയില്‍ രജനികാന്താണ് നായകനായി എത്തുന്നത്. ശിവകാര്‍ത്തികേയൻ അതിഥി താരമായി രജനികാന്ത് ചിത്രത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൂലിയില്‍ താൻ ഉണ്ടാകില്ലെന്ന് പറയുകയാണ് ശിവകാര്‍ത്തികേയൻ.

കൂലിയുടെ ചിത്രീകരണ സ്ഥലത്ത് പലപ്പോഴും താൻ പോകാറുണ്ട് എന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കുന്നു. കാരണം എന്റെ വീടിന്റെ എതിര്‍വശത്താണ് ചിത്രം ചിത്രീകരിക്കുന്നത്. വീട്ടില്‍ പോകുമ്പോള്‍ അവിടെയും പോകും. എന്റെ തലൈവറുടെ സിനിമയാണ് അതെന്നും തനിക്ക് ആ ബന്ധമേ ഉള്ളൂ എന്നും പറയുന്നു ശിവകാര്‍ത്തികേയൻ.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായ അമരൻ 200 കോടി ക്ലബിലെത്തിയിട്ടുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയുടെ സംവിധാനത്തില്‍ വന്ന ചിത്രത്തില്‍ നായിക സായ് പല്ലവിയാണ്. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടുവെന്നും ശിവകാര്‍ത്തികേയൻ സൂചിപ്പിക്കുന്നു.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: ഐ ആം കാതലൻ ശരിക്കും എത്ര നേടി?, പ്രേമലു ഇഫക്റ്റ് വര്‍ക്കായോ?, കളക്ഷനില്‍ നസ്‍ലെന് സര്‍പ്രൈസുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ