തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു, ഒടുവില്‍ ഒടിടിയില്‍, ചിത്രം വൻ ഹിറ്റാകുന്നു, പ്രതികരണങ്ങള്‍ പുറത്ത്

Published : Nov 09, 2024, 04:07 PM IST
തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു, ഒടുവില്‍ ഒടിടിയില്‍, ചിത്രം വൻ ഹിറ്റാകുന്നു, പ്രതികരണങ്ങള്‍ പുറത്ത്

Synopsis

വൻ പ്രതികരണമാണ് ഒടിടിയില്‍ ലഭിച്ചിരിക്കുന്നത്.

കരീന കപൂര്‍ നായികയായി വന്നതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് 14 കോടി രൂപയേ നേടാനായുള്ളൂ. വൻ പരാജയമാണ് ചിത്രം നേരിട്ടിരിക്കുന്നത്. സിനിമയുടെ പരാജയത്തെ കുറിച്ച് വിശകലനമായി രംഗത്ത് എത്തിയിരുന്നു നടി കരീന കപൂര്‍. നിരാശയില്ലെന്നായിരുന്നു കരീന കപൂര്‍ പറഞ്ഞിരുന്നു. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ഒടുവില്‍ ഒടിടിയില്‍ പ്രദര്‍ശനത്തിയിട്ടുണ്ട്. കരീന കപൂര്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പുതിയ കാലത്ത് ഒരോ തരത്തിലുള്ള സിനിമകള്‍ക്കും വ്യത്യസ്‍ത പ്രേക്ഷകരാണുള്ളതെന്ന് നടി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വാണിജ്യ സിനിമയുടെ പ്രേക്ഷകരായിരിക്കില്ല ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന്റേത് എന്നും തുറന്നു പറയുന്നു കരീന കപൂര്‍. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ് നിര്‍വഹിച്ചത്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ് നിര്‍വഹിച്ചത്.   ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് തുടക്കത്തില്‍ തിയറ്ററില്‍ മികച്ച അഭിപ്രായം നേടാനായി എന്നായിരുന്നു സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

കരീന കപൂര്‍ നായികയായി അടുത്തിടെ വന്ന ക്രൂ ഹിറ്റായിരുന്നു. കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. വമ്പൻമാരെ അത്ഭുതപ്പെടുത്തിയാണ് ചിത്രം കുതിച്ചത്.

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നായിരുന്നു റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

Read More: ഐ ആം കാതലൻ ശരിക്കും എത്ര നേടി?, പ്രേമലു ഇഫക്റ്റ് വര്‍ക്കായോ?, കളക്ഷനില്‍ നസ്‍ലെന് സര്‍പ്രൈസുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ