
തിരുവനന്തപുരം: തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാന നഗരിയിലേക്ക്. നാളെ(ചൊവ്വാഴ്ച) ആകും രജനികാന്ത് തിരുവനന്തപുരത്ത് എത്തുക. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 എന്ന് താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് രജനി തിരുവനന്തപുരത്ത് എത്തുന്നത്.
തിരുവനന്തപുരത്ത് 10 ദിവസത്ത ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് വിവരം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തുമാണ് ഷൂട്ടിംഗ്. ലൈക പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രത്തിൽ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം ഫഹദ് ഫാസിൽ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് പ്രധാന ഫീമെയിൽ ആർട്ടിസ്റ്റുകൾ. മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് വിവരം.
വിളച്ചിലെടുക്കല്ലേ..; തിക്കറി വില്ലേജിലെ 'പവന്‍ ഭയ്യ', ക്യാമറയ്ക്കുള്ളിലാക്കി 'ജോർജ് മാർട്ടിൻ' !
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിൽ ആണ് രജനികാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 600 കോടിക്ക് മേൽ നേടിയിരുന്നു. റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം ഈ വർഷത്തെ തമിഴ് ബ്ലോക്ക്ബസ്റ്റർ കൂടിയാണ്. മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, രമ്യ കൃഷ്ണ തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. അടുത്തിടെ ജയിലറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, തലൈവര്‍ 171ഉം അണിയറയില്‍ ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് ആകും ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിലെ കാസ്റ്റിംഗ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ വിജയിയുടെ ലിയോയുടെ പണിപ്പുരയിലാണ് ലോകേഷ്. ചിത്രം ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ