
ചെന്നൈയില്‍ നിന്ന് ഉത്തരാഖാണ്ഡിലേക്ക് നടന്നെത്തിയതാണ് താരത്തിന്റെ ആരാധകര്‍. ആരാധകര്‍ 55 ദിവസമെടുത്താണ് അവിടെയെത്തിയത്. ഉത്തരാഖണ്ഡിലെ ബാബ്‍ജു ഗുഹയ്‍ക്കടുത്തുവെച്ചാണ് ആരാധകനും താരവും കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. ആരാധകൻ മരച്ചുവട്ടിലാണ് കിടന്നിരുന്നത് എന്നറിഞ്ഞ താരം ഒരു സന്യാസിക്കൊപ്പം അദ്ദേഹത്തെ അയക്കുകയും സാമ്പത്തിക സഹായം നല്‍കിയെന്നുമാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ രജനികാന്തിനെ കാണാൻ മാത്രമാണ് താരത്തിന്റെ ആരാധകൻ ഉത്തരാഖണ്ഡിലേക്ക് നടന്ന് എത്തിയത് എന്ന റിപ്പോര്‍ട്ട് ചിലര്‍ ചോദ്യം ചെയ്യുന്നു. 'ജയിലര്‍' എന്ന സിനിമയുടെ റിലീസിനോടടുത്താണ് താരം ഹിമാലയൻ തീര്‍ഥാടനത്തിന് എത്തിയത്. അതിനാല്‍ 55 ദിവസമെടുത്ത് നടന്നു വന്നു എന്ന റിപ്പോര്‍ട്ട് വിശ്വസിക്കാനാകില്ല ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും രജനികാന്തും ആരാധകനും ഒന്നിച്ചുള്ള ഫോട്ടോ വൻ ഹിറ്റാണ്.
അതിനിടെ 'ജയിലര്‍' സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന്. 'ബാഷ'യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് 'ജയിലറി'നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
Read More: നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം, കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ