
ഇംഫാല്‍: ഇരുപത്തിമൂന്ന് വര്‍ഷത്തിന് ശേഷം മണിപ്പൂരില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ചു. വിക്കി കൌശല്‍ നായകനായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കാണ് മണിപ്പൂരിലെ ചുരാചന്ദ്പുരിലെ തുറന്ന തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. എച്ച്എസ്എ എന്ന ഗോത്ര വിദ്യാര്‍ത്ഥി സംഘടനയാണ് ചലച്ചിത്ര പ്രദര്‍ശനം സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചത്.
2000 സെപ്തംബറിലാണ് മണിപ്പൂരില്‍ ഹിന്ദി സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയത്തിക്കൊണ്ട് മെയ്തി ഭീകരസംഘടനയായ നിരോധിത പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രാഷ്ട്രീയ വിഭാഗമായ 'ദി റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്' നിലപാട് എടുത്തത്. അതിന് ശേഷം മണിപ്പൂരില്‍ ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കാറില്ല.
"ഈ പ്രദേശത്ത് ഒരു ഹിന്ദി സിനിമ പ്രദർശിപ്പിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മെയ്തിയന്മാർ വളരെക്കാലമായി ഹിന്ദി സിനിമകൾ നിരോധിച്ചിട്ടുണ്ട്. മെയ്തി ഗ്രൂപ്പുകളുടെ ദേശവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനും ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുമാണ് ഇത്തരം ഒരു ചലച്ചിത്ര പ്രദര്‍ശനം നടത്തിയത് ” ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം വക്താവ് ജിൻസ വുവൽസോംഗ് സംഭവം സംബന്ധിച്ച് പ്രതികരിച്ചു.
കുക്കി ഗോത്രങ്ങളുടെ ശബ്ദമെന്നാണ് പരിപാടി സംഘടിപ്പിച്ച സംഘടന സ്വയം വിശേഷിപ്പിക്കുന്നത്.ഇംഫാല്‍ നഗരത്തിൽ നിന്ന് 63 കിലോമീറ്റർ അകലെയാണ് ചുരാചന്ദ്പുര്‍. സിനിമയുടെ പ്രദർശനത്തിന് മുന്‍പ് ഓപ്പൺ എയർ തിയേറ്ററിൽ ദേശീയ ഗാനം ആലപിച്ചിരുന്നു.
മണിപ്പൂരിൽ അവസാനമായി പരസ്യമായി പ്രദർശിപ്പിച്ച ഹിന്ദി സിനിമ 1998-ൽ "കുച്ച് കുച്ച് ഹോതാ ഹേ" ആണെന്ന് എച്ച്എസ്എ പറയുന്നത്. അതേ സമയം 2000 ത്തില്‍ ഹിന്ദി ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമയത്ത് സംസ്ഥാനത്ത് ആയിരക്കണക്കിന് ഹിന്ദി ചിത്രങ്ങളുടെ ഓഡിയോ വീഡിയോ കാസറ്റുകള്‍ നശിപ്പിച്ചിരുന്നു. വീഡിയോ കാസറ്റ് ഷോപ്പുകളും തകര്‍ത്തിരുന്നു.
ഫ്ലോപ്പായ പടത്തിന് 65 കോടി പ്രതിഫലം ചിരഞ്‍ജീവി ചോദിച്ച് വാങ്ങിയോ?; നിര്‍മ്മാതാവ് പറയുന്നത്
അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന് : ധ്യാന്‍ ശ്രീനിവാസന്‍