രാമനും രാവണനുമാകാൻ റൺബീറും ഋത്വിക്കും; വെബ് സീരീസിന് വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം ?

Web Desk   | Asianet News
Published : Oct 14, 2021, 09:25 AM IST
രാമനും രാവണനുമാകാൻ റൺബീറും ഋത്വിക്കും; വെബ് സീരീസിന് വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം ?

Synopsis

സീരീസിൽ സീതയുടെ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ്(covid19) കാലത്ത് ഒട്ടേറെ ചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി(ott) റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് സഹായകരമായി എന്നതിനൊപ്പം ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പുതിയൊരു വിഭാഗം പ്രേക്ഷകരെ സൃഷ്‍ടിക്കാനും ഈ നീക്കം വഴിവെച്ചു. അക്ഷയ് കുമാര്‍, സെഫ് അലിഖാന്‍, സൂര്യ, വെങ്കിടേഷ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമകള്‍ ഒടിടി റിലീസ് ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമിലേക്ക് ബോളിവുഡിലെ(bollywood) സൂപ്പർ താരങ്ങൾ കൂടി ചുവടുവെക്കുകയാണ്. 

ഋത്വിക് റോഷൻ, റൺബീർ കപൂർ എന്നിവരാണ് പട്ടികയിലെ അവസാനത്തെ പേരുകൾ. നിതേഷ് തിവാരി ഒരുക്കുന്ന രാമായണം വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ഋത്വിക് റോഷനും റൺബീർ കപൂറുമാണെന്നാണ് റിപ്പോർട്ടുകൾ. രാമന്റേയും രാവണന്റേയും വേഷങ്ങളിലാണ് ഇരുവരും എത്തുക. 

Read Also: ‘പിക്ചർ അഭി ബാക്കി ഹേ മേരെ ദോസ്ത്’; ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷാരൂഖ് ഖാന്‍ ?

അതേസമയം, റെക്കോർഡ് തുകയ്ക്കാണ് ഇരുവരും സീരീസിൽ അഭിനയിക്കാനൊരുങ്ങുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. 75 കോടി രൂപയാണ് റൺബീറും ഋത്വിക്കും വാങ്ങിക്കുന്നതെന്നാണ് വിവരം. 750 കോടി ബജറ്റാണ് സീരീസിനായി പ്രതീക്ഷിക്കുന്ന ചെലവ്. 

എന്നാൽ സീരീസിൽ സീതയുടെ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. രാമായണം കഥ സിനിമയായും സീരിയലായും നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കാണാത്ത തരത്തിലായിരിക്കും വെബ് സീരീസ് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സീതയായി കരീന കപൂറിനെ പരിഗണിച്ചതായും വാർത്തകളുണ്ടായിരുന്നു.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്