ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന്റെ ഒരു പ്രോമോഷണല്‍ വീഡിയോ താരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഒട്ടേറെ ചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് സഹായകരമായി എന്നതിനൊപ്പം ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പുതിയൊരു വിഭാഗം പ്രേക്ഷകരെ സൃഷ്‍ടിക്കാനും ഈ നീക്കം വഴിവെച്ചു. അക്ഷയ് കുമാര്‍, സൈഫ് അലിഖാന്‍, സൂര്യ, വെങ്കിടേഷ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമകള്‍ ഒടിടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന്റെ ഒരു പ്രോമോഷണല്‍ വീഡിയോ താരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഹോട്സ്റ്റാര്‍ പ്രമോഷന്‍ വീഡിയോ കരണ്‍ ജോഹറടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ബോളിവുഡിലെ രാജാവിന് പോലും ഫോമോ തോന്നുന്ന ദിവസം വരുമെന്ന് കരുതിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാം കണ്ടു എന്നാണ് വീഡിയോ പങ്കുവച്ച് കരണ്‍ ജോഹര്‍ പറഞ്ഞത്.

ഹോട്സ്റ്റാറിന്റെ പ്രമോഷന്‍ വീഡിയോയില്‍ തന്റെ മാനേജര്‍ക്കൊപ്പം ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ നോക്കുന്ന ഷാരുഖ് ഖാന്‍ ചോദിക്കുന്നത് മറ്റേതെങ്കിലും താരങ്ങളുടെ വീടിന് മുന്നില്‍ ഇത്തരത്തില്‍ ആരാധകരടെ കൂട്ടം ഉണ്ടോയെന്നാണ്. അതിന് മാനേജര്‍ നല്‍കുന്ന മറുപടി ഇതുവരെ കണ്ടിട്ടില്ലെന്നും ഭാവിയില്‍ എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല എന്നുമാണ്. എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നത് മറ്റ് താരങ്ങള്‍ അവരുടെ സിനിമകള്‍ ഹോട്സ്റ്റാറില്‍ റിലീസ് ചെയ്യുന്നുണ്ട് എന്നാണ്. ഖാന്‍ ഇതുവരെ ഒടിടി റിലീസ് നടത്തിയിട്ടില്ലെന്നും മാനേജര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona