പൗരത്വ ഭേദഗതി ബില്‍; നടന്‍ രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജി വച്ചു

By Web TeamFirst Published Dec 10, 2019, 1:05 PM IST
Highlights

‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറഞ്ഞു.

ദില്ലി: പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച്  അസാമീസ് നടനും ഗായകനുമായ രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവച്ചു. ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനത്തിലാണ് രവിശര്‍മ്മ നിലപാടറിയിച്ചത്. ബില്ലെനെതിരായ പ്രതിഷേധങ്ങളില്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) അദ്ദേഹംപൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ അസമില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്‌.

click me!