താനും മകളും തമ്മിൽ എപ്പോഴും അഭിപ്രായവ്യത്യാസമുണ്ടാകാറുള്ള കാര്യത്തെക്കുറിച്ച് സിന്ധു കൃഷ്ണ

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് സുപരിചിതരാണ് നടന്‍ കൃഷ്ണകുമാറും കുടുബവും. കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കള്‍ക്കുമൊക്കെ പ്രത്യേകം യുട്യൂബ് ചാനലുകളുണ്ട്. അവയ്ക്ക് വലിയ കാഴ്ചക്കാരുമുണ്ട്. വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെക്കുന്ന ഇവര്‍ പ്രേക്ഷകര്‍ക്ക് അത്രയും സുപരിചിതരുമാണ്. പൊതുപ്രവർത്തനവുമായി കൃഷ്‍ണകുമാർ തിരക്കിലാണെങ്കിലും ഭാര്യ സിന്ധു കൃഷ്‍ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മക്കളുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ ചെയ്ത ഒരു വ്ലോഗ് പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഭക്ഷണശീലത്തിന്‍റെ കാര്യത്തില്‍ തനിക്ക് അഭിപ്രായവ്യത്യാസമുള്ളത് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയുമായി ആണെന്ന് സിന്ധു പറയുന്നു. അതിനുള്ള കാരണവും വീഡിയോയില്‍ അവര്‍ വിശദമാക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സിന്ധു കൃഷ്ണ പറയുന്നു

“ഓസി കുഞ്ഞായിരുന്നപ്പോഴൊക്കെ ഫുഡ് കഴിക്കാന്‍ നല്ല മടിയുള്ള കൂട്ടത്തില്‍ ആയിരുന്നു. ചോറും മീന്‍കറിയുമൊക്കെ ഇഷ്ടമായിരുന്നു. ഒരുപാട് കറികള്‍ കൂട്ടി ഓസി കഴിക്കില്ല. ജങ്ക് ഫുഡിനോടൊക്കെ ഇപ്പോള്‍ വലുതായപ്പോള്‍ ഇഷ്ടമുണ്ട്. ഞാനും ഓസിയുമായി എപ്പോഴും ഒരു അഭിപ്രായ വ്യത്യാസം വരുന്നതും അതിലാണ്. ഓസി വീട്ടിലുള്ളപ്പോള്‍ സ്വിഗ്ഗിയുടെ ആള്‍ക്കാര്‍ വന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ ഓസി വെളിയില്‍ നിന്ന് വരുമ്പോള്‍ സാധനങ്ങള്‍ മേടിച്ചുകൊണ്ട് വരും. എന്തിനാണെന്ന് ഞാന്‍ ചോദിക്കും. നമ്മുടെ വീട്ടില്‍ പലപ്പോഴും ചിക്കനൊക്കെ ഉള്ള ദിവസം ഓസി പുറത്തുനിന്ന് ചിക്കന്‍കറി വാങ്ങിച്ചുകൊണ്ട് വരും. എന്താ ഇങ്ങനെ ചെയ്തതെന്ന് ചോദിക്കുമ്പോള്‍ അയ്യോ ഞാന്‍ അറിഞ്ഞില്ല എന്ന് പറയും.” 

“പണ്ട് ഓസി സാമ്പാര്‍ വരെ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. എന്‍റെ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ ഒരു റെസ്റ്റോറന്‍റില്‍ നിന്നാണ് ഇവള്‍ സാമ്പാര്‍ ഓര്‍ഡര്‍ ചെയ്യുന്നത്. രാത്രി 11 മണിക്കൊക്കെ ആണ് ഇത്. ആദ്യം ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്യും. ഇവിടെ ഇന്ന് സാമ്പാര്‍ ഉണ്ടോ എന്ന് ചോദിക്കും. ഇല്ലെന്ന് പറയുമ്പോള്‍ സാമ്പാര്‍ ഓര്‍ഡര്‍ ചെയ്യും. ഓസിയുടെ ഫുഡ് കൊണ്ടുവരുന്നത് സ്വിഗ്ഗിയുടെ ഒരാള്‍ ആയിരിക്കില്ല. പല ഹോട്ടലുകളില്‍ നിന്ന് പലര്‍ എത്തും. ഓസിയും അപ്പച്ചിയുമായിട്ട് എന്നും ഗുസ്തി ആയിരിക്കും. വീട്ടില്‍ ആയാലും ഓസി ഒരുപാട് കറികളൊന്നും എടുത്ത് അങ്ങനെ കഴിക്കില്ല”, സിന്ധു കൃഷ്ണ പറയുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming