
സമീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട ആളാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. ബിഗ് ബോസ് മലയാളം സീസൺ 7 ലും രേണു മൽസരാർത്ഥിയായി എത്തിയിരുന്നു. രേണുവുമായി അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു അവതാരക ലക്ഷ്മി നക്ഷത്ര. സുധി മരിച്ച ശേഷം വ്ലോഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയതിന് വലിയ തോതിൽ വിമർശനങ്ങളും ലക്ഷ്‍മിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ സമീപകാലത്ത് ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. ബിഗ്ബോസ് നടന്നുകൊണ്ടിരുന്നപ്പോഴും നടി അനുമോൾക്കു വേണ്ടി മാത്രമാണ് ലക്ഷ്മി പിന്തുണ തേടിയത്. ഇതോടെ രേണുവും ലക്ഷ്മിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയെക്കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. തങ്ങളെക്കുറിച്ച് വീഡിയോ ചെയ്ത് ലക്ഷ്മിക്ക് കാശ് കിട്ടിയിട്ടുണ്ടെങ്കിൽ അതിൽ ഒരു ഭാഗം തങ്ങൾക്കും തന്നിട്ടുണ്ടെന്നും രേണു പറയുന്നു.
''ലക്ഷ്മി നക്ഷത്ര ആ സമയത്ത് എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തരുമായിരുന്നു. അത് കണ്ടന്റിനു വേണ്ടി ചെയ്തതല്ല. അങ്ങനെ വീഡിയോ എടുത്ത് ലക്ഷ്മിക്ക് പൈസ കിട്ടിയിട്ടുണ്ടെങ്കിൽ ആ പൈസയുടെ ഒരു ഭാഗം എനിക്ക് നൽകിയിട്ടുമുണ്ട്. ലക്ഷ്മിയെക്കുറിച്ച് അങ്ങനെ പറയുന്നത് തെറ്റാണ്. ഞങ്ങളോടുള്ള സ്നേഹവും സുധിച്ചേട്ടനോടുള്ള സ്നേഹവും കാരണമാണ് ലക്ഷ്മി ഞങ്ങളെ സഹായിച്ചത്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രേണു പറഞ്ഞു.
എന്നും എപ്പോഴും മറ്റുള്ളവരുടെ സഹായത്തെ മാത്രം ആശ്രയിച്ച് ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ് തനിക്ക് അറിയാവുന്ന ജോലി ചെയ്ത് ജീവിക്കുന്നതെന്നും ഇതേ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രേണു അടുത്തിടെ പറഞ്ഞിരുന്നു. വഴിമുട്ടി നിന്ന സമയത്ത് തന്നെ സഹായിച്ചയാളാണ് ലക്ഷ്മിയെന്നും രേണു പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ