സര്‍പ്രൈസായി 'വേദ്', റിതേഷ് ദേശ്‍മുഖ് ചിത്രം ഇതുവരെ നേടിയത്

Published : Jan 05, 2023, 05:21 PM IST
സര്‍പ്രൈസായി 'വേദ്', റിതേഷ് ദേശ്‍മുഖ് ചിത്രം ഇതുവരെ നേടിയത്

Synopsis

റിതേഷ് ദേശ്‍മുഖ് സംവിധാനം ചെയ്‍ത ചിത്രമാണ് 'വേദ്'.

നടൻ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ളതാണ് 'വേദ്'. റിതേഷ് ദേശ്‍മുഖ് തന്നെയാണ് തന്റെ ചിത്രത്തില്‍ നായകനായതും. മികച്ച പ്രതികരണമാണ് 'വേദ് എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിതേഷ് ദേശ്‍മുഖ് ചിത്രം 18.22 കോടി രൂപയാണ് ഇതുവരെ നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

വെള്ളിയാഴ്‍ച 2.25 കോടി ശനിയാഴ്‍ച 3.25 കോടി, ഞായറാഴ്‍ച 4.50 കോടി, തിങ്കള്‍ 3.02 കോടി, ചൊവ്വ 2.65 കോടി, ബുധൻ 2.55 കോടിഎന്നിങ്ങനെ നേടി 'വേദ്' മികച്ച പ്രകടനമാണ് നടത്തുന്നത്. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് 'വേദി'ലെ നായിക. ഭുഷൻകുമാര്‍ ജെയ്‍ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചന്ദ്രൻ അറോറയാണ് 'വേദ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ജനീലിയ ഡിക്രൂസയാണ് ചിത്രത്തിന്റെ നിര്‍മാണം. മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മാണം. അജയ്- അതുല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിഷികേശ് തുരൈ, സന്തീപ പാട്ടില്‍ എന്നിവര്‍ക്കൊപ്പം റിതേഷ് ദേശ്‍മുഖും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിയ ശങ്കര്‍, അശോക് സറഫ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‍ചയായിരുന്നു ചിത്രത്തിന്റെ റിലീസ്.

തെലുങ്കിലെ ഹിറ്റ് ചിത്രമായ 'മജിലി'യുടെ റീമേക്കാണ് 'വേദ്' . നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 'മജിലി'. ശിവ നിര്‍വാണ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്. 2019ല്‍ റിലീസ് ചെയ്‍ത തെലുങ്ക് ചിത്രമാണ് 'മജിലി'. ഷൈൻ സ്‍ക്രീൻസിന്റെ ബാനറിലായിരുന്നു നിര്‍മാണം. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു 'മജിലി'.

Read More: സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രം, 'ആനക്കട്ടിയിലെ ആനവണ്ടി'

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ