റിതേഷിനെ പോലും അത്ഭുതപ്പെടുത്തി 'വേദ്', സംവിധായകനായി അരങ്ങേറ്റം ഗംഭീരം

Published : Jan 23, 2023, 12:56 PM ISTUpdated : Jan 23, 2023, 12:57 PM IST
റിതേഷിനെ പോലും അത്ഭുതപ്പെടുത്തി 'വേദ്', സംവിധായകനായി അരങ്ങേറ്റം ഗംഭീരം

Synopsis

റിതേഷിനെ പോലും അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് ചിത്രം നേടുന്നത്.

റിതേഷ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം എന്ന നിലയില്‍ പേരുകേട്ടതാണ് 'വേദ്'. റിതേഷ് ദേശ്‍മുഖ് തന്നെയാണ് തന്റെ ചിത്രത്തില്‍ നായകനായതും. മോശമല്ലാത്ത പ്രതികരണമാണ് 'വേദ് എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിതേഷ് ദേശ്‍മുഖ് ചിത്രം 55.22  കോടി രൂപയാണ് ഇതുവരെ നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

നാലാം ആഴ്‍ചയായിട്ടും വേദ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത് 1.70  കോടി രൂപയാണ്. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് 'വേദി'ലെ നായിക. ഭുഷൻകുമാര്‍ ജെയ്‍ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചന്ദ്രൻ അറോറയാണ് 'വേദ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ജനീലിയ ഡിക്രൂസയാണ് ചിത്രത്തിന്റെ നിര്‍മാണം. മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മാണം. അജയ്- അതുല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിഷികേശ് തുരൈ, സന്തീപ പാട്ടില്‍ എന്നിവര്‍ക്കൊപ്പം റിതേഷ് ദേശ്‍മുഖും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിയ ശങ്കര്‍, അശോക് സറഫ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റിതേഷിന്റെ പോലും അദ്ഭുതപ്പെടുത്തുന്നതാണ് സംവിധായകനുള്ള ചിത്രത്തിന്റെ വിജയം.

തെലുങ്കിലെ ഹിറ്റ് ചിത്രമായ 'മജിലി'യുടെ റീമേക്കാണ് 'വേദ്' . നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 'മജിലി'. ശിവ നിര്‍വാണ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്. 2019ല്‍ റിലീസ് ചെയ്‍ത തെലുങ്ക് ചിത്രമാണ് 'മജിലി'. ഷൈൻ സ്‍ക്രീൻസിന്റെ ബാനറിലായിരുന്നു നിര്‍മാണം. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു 'മജിലി'.

Read More: 'തുനിവ്' കുതിപ്പ് തുടരുന്നു, അജിത്ത് ചിത്രത്തിന്റെ കളക്ഷൻ 200 കോടി കവിഞ്ഞു

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ