ഞങ്ങൾ ഇന്ത്യൻ ഫിലിം ആക്ടേഴ്സ്, നിരോധിച്ചാലും കയറി അഭിനയിക്കും; 'ഫെഫ്‍സി'യ്ക്ക് എതിരെ റിയാസ് ഖാൻ

Published : Jul 24, 2023, 10:44 AM IST
ഞങ്ങൾ ഇന്ത്യൻ ഫിലിം ആക്ടേഴ്സ്, നിരോധിച്ചാലും കയറി അഭിനയിക്കും; 'ഫെഫ്‍സി'യ്ക്ക് എതിരെ റിയാസ് ഖാൻ

Synopsis

തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണെന്നും നിരോധിച്ചാൽ കയറി അഭിനയിക്കുമെന്നും റിയാസ് ഖാന്‍.

മിഴ് സിനിമയിൽ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫെഫ്‍സി(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ)യുടെ തീരുമാനത്തിൽ പ്രതികരണവുമായി കൂടുതൽ പേർ രം​ഗത്ത്. തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണെന്നും നിരോധിച്ചാൽ കയറി അഭിനയിക്കുമെന്നും പറയുകയാണ് നടൻ റിയാസ് ഖാൻ. 

"ഞാൻ മലയാളി ആണ്. പഠിച്ചതും വളർന്നതും തമിഴ്നാട്ടിൽ ആണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാൻ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം. ഞാൻ ഭാ​ര്യയെ വിട്ട് ഇവിടെ വന്ന് നിൽക്കണോ ? വൈഫ് തമിഴ്നാട്ടിൽ നിന്നാൽ മതിയോ?. അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കിൽ രജനികാന്ത് അഭിനയിക്കുന്ന ജയിലർ എന്ത് ചെയ്യും. അതിൽ‌ മോഹൻലാൽ സാർ ഉണ്ട്. വേറെ കൊറേ അഭിനേതാക്കൾ ഉണ്ട്. ലിയോ എന്ത് ചെയ്യും? സഞ്ജയ് ദത്ത് ഇല്ലേ അതിൽ. ഞങ്ങൾ വലിയൊരു ഫിലിം മേഖലയുടെ ഭാ​ഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണ്. അങ്ങനെ നിരോധനം വന്നാൽ, ഞാൻ എല്ലാ പടത്തിലും കയറി അഭിനയിക്കും", എന്നാണ് റിയാസ് ഖാൻ പറയുന്നത്. 'ഷീല' എന്ന സിനിമയുടെ പ്രമോഷൻ പ്രസ് മീറ്റിൽ ആയിരുന്നു നടന്റെ പ്രതികരണം. 

'ഞാൻ പരസ്യങ്ങൾ ചെയ്യുന്നില്ല'; കാരണം വ്യക്തമാക്കി അഖിൽ മാരാർ

രണ്ട് ദിവസം മുൻപാണ് മിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്.  തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം മതി(അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം), ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം തുടങ്ങി നിർദ്ദേശങ്ങൾ ആണ് ഫെഫ്സി മുന്നോട്ട് വച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍