
യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ വെള്ളിത്തിരയിലെത്തി മലയാളത്തിന് ഏറെ പ്രിയപ്പെട്ട നടനായി(actor) മാറിയ താരമാണ് സൈജു കുറുപ്പ്(aiju Govinda Kurup). സഹതാരമായും നടനായും നിരവധി മികച്ച കഥാപാത്രങ്ങളെ ഇതിനോടകം താരം പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. ഇപ്പോഴിതാ സൈജു പങ്കുവെച്ചൊരു പോസ്റ്റാണ്(facebook post) ശ്രദ്ധനേടുന്നത്.
നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയും അതിന് സൈജു നൽകിയ കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയേക്കാള്‍ കൂടുതലായി ഒരു മലയാളിക്ക് എന്ത് വേണമെന്നായിരുന്നു സൈജു കുറുപ്പ് ചോദിച്ചത്. ഇതിന്റെ ഉത്തരം ‘മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ കൂടി’ എന്നായിരുന്നു താരം കുറിച്ചത്.
ട്വൽത്ത് മാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയാണ് ഇത്. കഴിഞ്ഞ ദിവസം മോഹന്‍ലാലും ഇതേ വേഷത്തിലുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഏതായാലും സൈജു കുറുപ്പിന്റെ ചോദ്യവും അതിന് സൈജു തന്നെ നല്‍കിയ ഉത്തരവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കാപ്ഷന്‍ കലക്കിയെന്നും മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം കൊതിക്കാത്ത മലയാളികള്‍ ഉണ്ടാവില്ലെന്നുമാണ് ചിലര്‍ കമന്റ് ചെയ്തത്.
ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങി 2005ൽ പുറത്തിറങ്ങിയ മയൂഖത്തിലെ ഉണ്ണികേശവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയതാണ് സൈജു. പിന്നീട് നായകനായും സഹനടനായും വില്ലത്തരം കാണിച്ചും ചിരിപ്പിച്ചും സൈജു മലയാളികളെ കയ്യിലെടുത്തു കരിയറിലെ നൂറാമത്തെ ചിത്രമായ ഉപചാരപൂർവം ഗുണ്ടാ ജയനിൽ ആദ്യമായി ടൈറ്റിൽ റോളില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് സൈജു ഇപ്പോൾ.