ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോള്‍, മറുപടിയുമായി ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ

Web Desk   | Asianet News
Published : Sep 30, 2021, 10:22 AM IST
ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോള്‍, മറുപടിയുമായി ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ

Synopsis

ട്രോളിന് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ ജെ മേനോൻ.

ബിഗ് ബോസിലൂടെ (bigg boss) പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് സൂര്യ ജെ മേനോൻ (Surya J Menon). കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെ ബിഗ് ബോസിലേക്ക് എത്തിയ സൂര്യ ജെ മേനോൻ വളരെ പെട്ടെന്നാണ് എല്ലാവരുടെയും ഇഷ്‍ടം സ്വന്തമാക്കിയത്. ബിഗ് ബോസിലും പുറത്തും സൂര്യ ജെ മേനോന്  പിന്തുണപോലെ തന്നെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇപോഴിതാ ഒരു ട്രോളിന് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ ജെ മേനോൻ.

ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളിനാണ് സൂര്യ ജെ മേനോൻ മറുപടിയുമായി എത്തിയിരിക്കുന്നത്.  എന്നെ ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടു. സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് ഞാൻ. അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂ എന്നുമാണ് സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

ബിഗ് ബോസില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തുപോയ മത്സരാര്‍ഥിയാണ് സൂര്യ ജെ മേനോൻ.

തുടക്കത്തില്‍ അത്ര മികച്ച മത്സരാര്‍ഥിയെന്ന് വിശേഷിപ്പിക്കപ്പെട്ടില്ലെങ്കിലും ഇറങ്ങുമ്പോള്‍   ബിഗ് ബോസിലെ ഏറ്റവും മികച്ചവരില്‍ ഒരാള്‍ എന്ന നിലയില്‍ എത്താൻ സൂര്യ ജെ മേനോന് കഴിഞ്ഞിരുന്നു.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു