ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം; 'തന്ത വൈബ്' വിളികള്‍ക്ക് സലിം കുമാറിന്റെ മാസ് മറുപടി

Published : Nov 14, 2024, 05:51 PM ISTUpdated : Nov 14, 2024, 05:54 PM IST
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം; 'തന്ത വൈബ്' വിളികള്‍ക്ക് സലിം കുമാറിന്റെ മാസ് മറുപടി

Synopsis

സോഷ്യൽ മീഡിയയിലെ തന്ത വൈബ്, അമ്മാവൻ വിളികൾക്ക് സലിം കുമാർ നൽകിയ മറുപടി.

രുളയ്ക്ക് ഉപ്പേരി പോലെ തനിക്കെതിരെ വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന താരമാണ് സലിം കുമാർ. സിനിമയിലും യഥാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെ. തഗ്ഗ് മറുപടികളുടെ രാജാവെന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നതും. ഇത്തരം മറുപടികൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കാറുമുണ്ട്. അത്തരത്തിൽ, സോഷ്യൽ മീഡിയയിലെ തന്ത വൈബ്, അമ്മാവൻ വിളികൾക്ക് സലിം കുമാർ നൽകിയ മറുപടി ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 

മലയാള മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യോത്സവത്തിൽ വച്ചായിരുന്നു സലിം കുമാറിന്റെ മാസ് മറുപടി. "പഴയ തലമുറയിൽ നിന്ന് കൊണ്ട് പുതിയ തലമുറയോട് കാര്യങ്ങൾ ശരിയല്ലെന്ന് പറയുന്നവരെ അമ്മാവൻ, തന്ത വൈബ് എന്നൊക്കെയാണ് വിളിക്കുന്നത്", എന്നായിരുന്നു ചോദ്യം.

ഇതിന്, "അവര്‍ എന്ത് വേണേലും വിളിക്കട്ടെ. പഴയ കാലഘട്ടക്കാരെ അമ്മാവൻ എന്നോ അപ്പൂപ്പൻ എന്നോ എന്ത് വേണേലും വിളിക്കട്ടെ. ഞാനൊന്ന് ചോദിക്കട്ടെ. ഈ 2കെ ചില്‍ഡ്രന്‍സ് എന്താണ് കണ്ടുപിടിച്ചത് ? കമ്പ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. അതവർ ഉപയോ​ഗിക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. അത് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. അതാണ് ന്യൂ ജെന്‍. അവർ കണ്ടുപിടിച്ചിട്ടുണ്ട് ​'ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ​ഗയ്സ്', എന്നല്ലാതെ.. അവരുടെ തലമുറ കണ്ടുപിടിച്ചെന്ന് പറയാന്‍ അവര്‍ക്കെന്തുണ്ട്", എന്നായിരുന്നു സലിം കുമാറിന്റെ മറുപടി. 

'സംവിധാനം മോഹൻലാൽ കലക്കും'; കങ്കുവയ്ക്കിടയിൽ ട്രെന്‍റിങ്ങായി ബറോസ് ട്രെയിലർ, പ്രതീക്ഷയോടെ ആരാധകർ

ഇതിന്റെ വീഡിയോ പുറത്തുവന്നതും സോഷ്യൽ മീഡിയ അതങ്ങേറ്റെടുത്തു. 'ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം. സിനിമയിൽ കൗണ്ടറടിച്ച് നായകനെ സൈഡ് ആക്കും. ഇപ്പോ ഓഫ് സ്‌ക്രീനിൽ കൗണ്ടർ അടിച്ച് ഒരു തലമുറയെ മൊത്തത്തിൽ ഒതുക്കി കളഞ്ഞു, സലീമേട്ടനെ ഇതിന് സാധിക്കൂ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു