
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണച്ചൂട് കടുക്കുകയാണ്. മുന്നണികളെല്ലാവരും തന്നെ പ്രചരണ തന്ത്രങ്ങളുമായി മുന്നിൽ തന്നെയുണ്ട്. തതവസരത്തിൽ എൽഡിഎഫിനെ പരിഹസിച്ച് കൊണ്ട് നടൻ സലീം കുമാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മെസി കേരളത്തിൽ വരാത്തത് സ്വർണക്കപ്പ് മോഷണം പോകുമെന്ന ഭയത്താലാണെന്നാണ് തമാശയും പരിഹാസവും നിറച്ച് സലീം കുമാർ പറഞ്ഞത്. ശബരിമല സ്വര്‍ണ കേസുമായി ബന്ധപ്പെട്ടായിരുന്നു നടന്‍റെ പരാമര്‍ശം.
"നിങ്ങളൊക്കെ കേട്ടു കാണും. മെസി വരും കേട്ടോ. അവിടെ പണിയുന്നു ഇവിടെ പണിയുന്നു. മെസി ഇന്ത്യയില്‍ വരികയും ചെയ്തു. ആന്ധ്രാപ്രദേശില്‍ വന്നു, ബോംബൈയിലും ദില്ലിയിലും വന്നു. അപ്പോ ഞാന്‍ മെസിയോട് ചോദിച്ചു, മെസി എന്താണ് കേരളത്തില്‍ വരാത്തത്. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. ചേട്ടാ..വെറൊന്നും വിചാരിക്കരുത്. കേരളീയരോട് ഒരു ദേഷ്യവും ഇല്ല. എനിക്ക് 8 ബാലൺ ഡി ഓർ പുരസ്കാരം ഉണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് കൊടുക്കുന്ന പുരസ്കാരമാണത്. ആ എട്ട് എണ്ണവും സ്വര്‍ണ പന്തുകളാണ്. അയ്യപ്പ സ്വാമിയുടെ സ്വര്‍ണം കട്ടവര്‍ എന്‍റെ പുരസ്കാരം വെറുതെ വയ്ക്കുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ എന്ന് പറഞ്ഞു. അങ്ങനെ ചെയ്യാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്. മെസിയോട് നിങ്ങള്‍ക്ക് ഒന്നും തോന്നരുത്. അദ്ദേഹം പാവമാണ്", എന്നായിരുന്നു സലീം കുമാറിന്റെ വാക്കുകൾ. വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഷാരടി തെരഞ്ഞെടുപ്പ് വിജയിക്കുമെന്നും സലീം കുമാര്‍ പറഞ്ഞു. ‘രമേഷ് പിഷാരടി പാലക്കാട് മത്സരിക്കുന്നുണ്ട്. ജയിക്കുമോ ഇല്ലയോ എന്ന ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. കാരണം ഞാന്‍ തന്നെ നില്‍ക്കുന്നതിന് തുല്യമാണ്. ഇപ്പോള്‍ എനിക്ക് ഉറപ്പായി അവന്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്. കോമാളി എന്നാണ് തോമസ് ഐസക്ക് അവനെ വിളിച്ചത്. യുഡിഎഫ് 101 ശതമാനം അധികാരത്തില്‍ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്’, എന്നും സലീം കുമാര്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ