Salman Khan : വധഭീഷണി; സൽമാൻ ഖാന് തോക്ക് ലൈസൻസ് ലഭിച്ചു

Published : Aug 01, 2022, 10:45 AM ISTUpdated : Aug 01, 2022, 10:52 AM IST
Salman Khan : വധഭീഷണി; സൽമാൻ ഖാന് തോക്ക് ലൈസൻസ് ലഭിച്ചു

Synopsis

പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.

മുംബൈ : നടൻ സൽമാൻ ഖാന്(Salman Khan) തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. സ്വയരക്ഷക്കായി മുംബൈ പൊലീസാണ് താരത്തിന് ലൈസൻസ് അനുവദിച്ചത് നൽകിയത്. നടന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

വധ ഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അപേക്ഷക്ക് പിന്നാലെ സൽമാൻ താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തോക്ക് ലൈസൻസ് അനുവദിക്കുകയുമായിരുന്നു. 

'മുംബൈയിലെ വീടിനു മുന്നില്‍ തോക്കുധാരി എത്തി'; സല്‍മാനെ വധിക്കാന്‍ ലോറന്‍സ് പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്.  മൂസെവാലയുടെ ​ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന ഭീഷണി. 

അതേസമയം,  ചിരഞ്ജീവിയുടെ 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലാണ് സല്‍മാന്‍ നിലവില്‍ അഭിനയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. ചിരഞ്ജീവിയും സൽമാനും ​ഗോഡ്ഫാദറിൽ ഒന്നിച്ച് ചുവടുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ
'ട്രിപ്പിള്‍ ടി'യിലെ ആ ഡയലോഗ് ലക്ഷ്യം വച്ചത് ആരെ? വിവാദം, പിന്നാലെ വിശദീകരണം