സ്റ്റൈലിഷാണ് സല്‍മാൻ ഖാൻ, ആ ഫോട്ടോ ചര്‍ച്ചയാകുന്നു

Published : Oct 11, 2024, 02:02 PM IST
സ്റ്റൈലിഷാണ് സല്‍മാൻ ഖാൻ, ആ ഫോട്ടോ ചര്‍ച്ചയാകുന്നു

Synopsis

നടൻ സല്‍മാൻ ഖാന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാൻ. പ്രായമെത്രയായാലും ലുക്കില്‍ താരം മറ്റ് താരങ്ങളേക്കാള്‍ സ്റ്റൈലിഷാണ് എന്നും. ഫിറ്റ്‍നെസിലും സല്‍മാൻ ഖാൻ മുന്നിലാണ്.  2017ല്‍ റിലീസിന് എത്തിയ ബോളിവുഡ് ചിത്രം ടൈഗര്‍ സിന്ദാ ഹെയുടെ കാലത്തെ ഫോട്ടോ സല്‍മാന്റേതായി പ്രചരിക്കുകയാണ്.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ മുന്നിലുള്ളത് 2024ൽ ആ ഒരു ചിത്രം മാത്രം, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബേസിൽ ജോസഫ്- ടൊവിനോ തോമസ് ചിത്രം 'അതിരടി' പുത്തൻ പോസ്റ്റർ; ചിത്രം മെയ് 14ന് ആഗോള റിലീസ്
'ജനനായകൻ' ചോർച്ച: എഡിറ്റർ പ്രദീപ് ഇ രാഘവിനെ സസ്പെൻഡ് ചെയ്ത് ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ, ജാ​ഗ്രതക്കുറവുണ്ടായെന്ന് നിരീ​ക്ഷണം