ഒരേയൊരു വിഎസ്, വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ ഇവിടെ നിലനിൽക്കും: അപ്പാനി ശരത്ത്

Published : Jul 21, 2025, 10:19 PM ISTUpdated : Jul 21, 2025, 10:31 PM IST
vs achuthanandan

Synopsis

വിഎസിനൊപ്പം വേദി പങ്കിട്ടതിന്റെ ഫോട്ടോയും നടൻ പങ്കുവച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടന്‍ അപ്പാനി ശരത്ത് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. വിട പറയുന്നത് ശരീരം മാത്രമാണെന്നും വിഎസ് ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങൾ ഇവിടെ ഉണ്ടാകുമെന്നും കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ നിലനിൽക്കുമെന്നും അപ്പാനി ശരത് കുറിക്കുന്നു. വിഎസിനൊപ്പം വേദി പങ്കിട്ടതിന്റെ ഫോട്ടോയും നടൻ പങ്കുവച്ചിട്ടുണ്ട്.

"ഒരാൾ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തിൽ ഓർക്കപ്പെടണമെങ്കിൽ അയ്യാൾ ഉണ്ടാക്കിയ ഓർമ്മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും കുറ്റം പറയുന്ന മലയാളികൾ "കണ്ണേ കരളേ" എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേർക്കണമെങ്കിൽ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്നേഹിച്ചിരിക്കണം..ബഹുമാനിച്ചിരിക്കണം..!! ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്.. നിങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ.. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ നിലനിൽക്കുമിവിടെ. കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ..കാരണം ഇത് വി.സ്‌ ആണ്.. പുന്നപ്ര വയലാറിലെ മൂർച്ചയുള്ള വാരിക്കുന്തം..അതിനെക്കാൾ മൂർച്ചയുള്ള നിലപാടിന്റെ നേരർത്ഥം..എന്റെ മകൻ ആരോപിതൻ ആണെങ്കിൽ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം..അരിവാൾ മാത്രം തപ്പി വോട്ടിങ്മെഷീനിൽ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ..ഒരു ജനതയുടെ ഒരേ ഒരു VS.ലാൽ സലാം സഖാവേ... സമരങ്ങളില്ലാതെ ഉറങ്ങുക..ഇനി വിശ്രമം", എന്നായിരുന്നു അപ്പാനി ശരത്തിന്റെ വാക്കുകൾ.

അതേസമയം, എകെജി സെന്‍ററിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസിന്‍റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാള്‍ ആണ് സംസ്കാരം. 

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ