കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചിത്രം; ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ യുടെ ഓര്‍മയുമായി സെന്തില്‍

Web Desk   | Asianet News
Published : Sep 29, 2021, 08:18 AM IST
കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചിത്രം; ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ യുടെ ഓര്‍മയുമായി സെന്തില്‍

Synopsis

2018 സെപ്റ്റംബര്‍ 28നായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസ് ചെയ്തത്.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’(chalakkudikkaran changathi) എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സെന്തില്‍ കൃഷ്ണ രാജാമണി(Senthil Krishna Rajamani). കലാഭവന്‍ മണിയുടെ(kalabhavan mani) ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മണിയുടെ വേഷമായിരുന്നു സെന്തിൽ കൈകാര്യം ചെയ്തത്. മികച്ച പ്രേക്ഷ നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷം തികയുന്ന ഇന്ന് അതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

തന്റെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കി ചാലക്കുടിക്കാരന്‍ ചങ്ങാതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകന്‍ വിനയന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ മൂന്നാം വാർഷികം.

സെന്തിലിന്റെ വാക്കുകൾ

സെപ്റ്റംബർ 28 എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങൾക്ക് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു... ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻമാർക്കും.ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛൻ.എന്റെ ഉയർച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാർ. ബന്ധുക്കൾ, ചങ്ക് സുഹൃത്തുക്കൾ. എന്റെ നാട്ടുകാർ.ചാലക്കുടിക്കാരൻ ചങ്ങാതി  സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാൻ അറിയാത്തതുമായ് സുഹൃത്തുക്കൾ. റീലിസിങ് ദിവസം ഫ്ലെക്സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കൾ, മിമിക്രി, സീരിയൽ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കൾ, ലൊക്കേഷനിൽ രാവിലെ ചെല്ലുമ്പോൾ ചിരിച്ച മുഖവുമായി ചൂട് ചായതരുന്ന പ്രോഡക്ഷനിലെ എന്റെ അനുജനമാര്, പ്രൊഡക്ഷൻ കൺട്രോളർമാർ,പ്രൊഡ്യൂസർ,മേക്കപ്പ്, കോസ്റ്റും, ആർട്ട്‌, യൂണിറ്റ്,ക്യാമറ ഡിപ്പാർട്മെന്റ് ,സ്ക്രിപ്റ്റ് റൈറ്റ്ർ, കോറിയിഗ്രാഫർ, എഡിറ്റർ സാഹസംവിധായകർ, ഡ്രൈവേഴ്സ്,PRO വർക്കേഴ്സ്,എന്റെ സഹപ്രവർത്തകരായ ആർട്ടിസ്റ്റുകൾ,എന്റെ തെറ്റുകുറ്റങ്ങൾ കണ്ട് എന്നെ എന്നും സ്നേഹികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നഎന്റെ പ്രിയപ്പെട്ട പ്രേക്ഷ്‌കർ.എല്ലാവരെയും ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായിട്ടു 3വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ  ഞാൻ നന്ദിയോടെ ഓർമിക്കുന്നു... ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്നേഹവും  സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് 

2018 സെപ്റ്റംബര്‍ 28നായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസ് ചെയ്തത്. ഹണി റോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, ജോജു ജോര്‍ജ്, രമേഷ് പിഷാരടി, ജോയ് മാത്യു എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി