വിമർശകർക്ക് ചുട്ടമറുപടി, കുടുംബത്തോടൊപ്പം 'പഠാൻ' കണ്ട് ഷാരൂഖ് ഖാൻ- വീഡിയോ

Published : Jan 17, 2023, 08:06 PM ISTUpdated : Jan 17, 2023, 08:09 PM IST
വിമർശകർക്ക് ചുട്ടമറുപടി, കുടുംബത്തോടൊപ്പം 'പഠാൻ' കണ്ട് ഷാരൂഖ് ഖാൻ- വീഡിയോ

Synopsis

ജനുവരി 25ന് പഠാൻ റിലീസ് ചെയ്യും. 

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പഠാൻ' എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാംതന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പഠാനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങളും ഉയർന്നിരുന്നു. ഷാരൂഖ് തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച്  മധ്യപ്രദേശ് നിയമസഭ സ്പീക്കറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. 

മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പഠാൻ കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ. റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യൽ സ്ക്രീനിങ്ങിന് വേണ്ടിയാണ് എസ്ആർകെയും കുടുംബവും തിയറ്ററിൽ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

പഠാന്റെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ വർഷം അവസാനമാണ് ബെഷ്റം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയത്. ഇതിൽ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രം​ഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മകൾക്കൊപ്പം ഇരുന്ന് ഈ സിനിമ കാണുമോന്ന് ചോദിച്ച് മധ്യപ്രദേശ്  നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം രംഗത്ത് എത്തിയത്. 

അതേസമയം, ജനുവരി 25ന് പഠാൻ റിലീസ് ചെയ്യും. ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്