
കൊച്ചി: നടൻ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് നീങ്ങുന്നു. പ്രശ്‍നം ഒത്തു തീർപ്പിലേക്ക്. ആർഡിഎക്സ് സിനിമയിൽ ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കി. ഷെയിനിന്റെ ഒരു വർഷത്തെ ഡേറ്റുകൾ താരസംഘടനയായ 'അമ്മ', ഇടപെട്ട് കൈകാര്യം ചെയ്യുമെന്നു സംഘടനയുടെ ഉറപ്പ്. നിർമാതാക്കളുടെ സംഘനടക്കാണ് 'അമ്മ' ഉറപ്പ് നൽകിയത്. അതേസമയം, ശ്രീനാഥ് ഭാസിയുടെ വിലക്കിൽ ചർച്ച തുടരുകയാണ്.
ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ ആരോപിച്ചിരുന്നു.
ലഹരി മരുന്നു ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
ദിവസങ്ങൾക്കു മുമ്പ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നത് പിന്നീട് പിൻവലിക്കുകയായിരുന്നു. മോശം പെരുമാറ്റ ആരോപണത്തെ തുടർന്ന് വീണ്ടും വിലക്കി. സംഭവത്തിൽ ഷെയ്ൻ നിഗത്തിനും അനുകൂലമായും പ്രതികൂലമായും സിനിമാ മേഖലയിൽ നിന്നുതന്നെ അഭിപ്രായമുയർന്നു.
"ഞാന്‍ വന്നതിന് ശേഷം മിണ്ടിയാല്‍ മതി" ; ബിഗ്ബോസ് വീട്ടിലെത്തിയ മാതാപിതാക്കളോട് മിഥുന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ