ഇത് അയാളുടെ കാലമല്ലേ..; തമിഴ് അരങ്ങേറ്റത്തിന് ഷെയ്ൻ നി​ഗം, മോളിവുഡിൽ നിന്നും കോളിവുഡിലേക്ക്

Published : Jan 19, 2024, 06:55 PM ISTUpdated : Jan 19, 2024, 09:55 PM IST
ഇത് അയാളുടെ കാലമല്ലേ..; തമിഴ് അരങ്ങേറ്റത്തിന് ഷെയ്ൻ നി​ഗം, മോളിവുഡിൽ നിന്നും കോളിവുഡിലേക്ക്

Synopsis

ചിത്രം പ്രഖ്യാപിച്ചു. 

ലയാളത്തിന്റെ യുവ താരം ഷെയ്ൻ നി​ഗം തമിഴിലേക്ക്. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നു. മദ്രാസ്ക്കാരൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വാലി മോഹൻ ദാസ് ആണ്. ബി ജഗദീഷ് ആണ് നിർമ്മാണം. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള രസകരമായ വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചു. ഷെയ്നിന് ഒപ്പം നടന്‍ കലൈയരസനും ഉണ്ട്. 

"മദ്രാസ്കാരൻ, എന്റെ ആദ്യ തമിഴ് സിനിമ. ഈ അവസരം ലഭിച്ചതിൽ അങ്ങേയറ്റം നന്ദിയുള്ളവനാണ് ഞാന്‍. നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും പ്രതീക്ഷിക്കുന്നു", എന്നാണ് തമിഴ് അരങ്ങേറ്റ സന്തോഷം പങ്കുവച്ച് ഷെയ്ന്‍ നിഗം കുറിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് പുറത്തിറക്കിയത്. 

ആര്‍ഡിഎക്സ് എന്ന ചിത്രമാണ് ഷെയ്ന്‍ നിഗത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് ആയിരുന്നു സംവിധാനം. ആന്റണി വർ​ഗീസ്, പെപ്പെ, നീരജ്  എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയരുന്നു. 2023ലെ ഹിറ്റ് സിനിമകളില്‍ ഒന്നും നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയ സിനിമയുമാണ് ആര്‍ഡിഎക്സ്.  സോഫിയ പോൾ നിർമിച്ച ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഷബാസ് റഷീദും ആദർശ് സുകുമാരും ചേർന്നാണ്. 

തമിഴിൽ കസറാൻ ഉണ്ണി മുകുന്ദൻ, വേറിട്ട പ്രകടനത്തിന് സൂരി, ഒപ്പം ശശി കുമാറും; വൻ അപ്ഡേറ്റ്

കേരള ബോക്സ് ഓഫീസിൽ വേ​ഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ് ഇടംപിടിച്ചിരുന്നു. ഇരുപത്ത് നാല് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. കെജിഎഫ് 2(11 ദിവസം), 2018 (13 ദിവസം), ബാഹുബലി 2(15 ദിവസം) , ജയിലർ (16 ദിവസം) , ലൂസിഫർ (17 ദിവസം) പുലിമുരുകൻ (21 ദിവസം) എന്നിങ്ങനെയാണ് ആർഡിഎക്സിന് മുന്നിലുള്ള മറ്റ് ചിത്രങ്ങൾ.          

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'