വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയിലെ നടന്റെ അഭിനയ സാധ്യത വർദ്ധിപ്പിക്കുന്നൊരു സിനിമയാകും ഇത്. 

വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ​ ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്. ​ഗരുഡൻ എന്നാണ ചിത്രത്തിന്റെ പേര്. സൂരി നായകനായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ശശി കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയിലെ നടന്റെ അഭിനയ സാധ്യത വർദ്ധിപ്പിക്കുന്നൊരു സിനിമയാണ് ​ഗരുഡൻ എന്നാണ് ​ഗ്ലിംപ്സിൽ നിന്നും വ്യക്തമാകുന്നത്. ശക്തമായൊരു കഥാപാത്രമാകും ഉണ്ണി മുകുന്ദന്റേതെന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്. 

ആർ എസ് ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, ആർ.വി.ഉദയകുമാർ, വടിവുകരശി, ദുഷ്യന്ത്, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ഗരുഡനിലെ മറ്റ് അഭിനേതാക്കള്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ കുമാര്‍ ആണ് സംവിധാനം. 

ഡിഒപി: എ.ആർതർ കെ വിൽസൺ, എഡിറ്റർ: പ്രദീപ് ഇ രാഘവ്, കല: ജി.ദുരൈരാജ്,,ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, ആക്ഷൻ ഡയറക്ടർ (ഫോർ ഗ്ലിംപ്‌സ്): ഫീനിക്സ് പ്രഭു, പബ്ലിസിറ്റി ഡിസൈനർ: ദിനേശ് അശോക്, പിആർഒ: യുവരാജ്, മാർക്കറ്റിംഗ് & പ്രൊമോഷൻ : മനോജ്, പ്രൊഡക്ഷൻ ഹൗസ്: ലാർക്ക് സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഈ പോക്കാണേൽ നേരും ഓസ്‍ലറും വീഴും ! ആ ലിസ്റ്റിലുള്ളത് മരക്കാറും ഒടിയനും, വാലിബൻ എന്ററാകുമോ?

നന്ദനം എന്ന മലയാള ചിത്രത്തിന്‍റെ തമിഴ് പതിപ്പായ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ആയിരുന്നു ഉണ്ണി എത്തിയത്. ശേഷം മലയാളത്തിലും തെലുങ്കിലുമെല്ലാം കസറിയ ഉണ്ണി മുകുന്ദന്‍ ഇത് രണ്ടാം തവണയാണ് തമിഴില്‍ എത്തുന്നത്. വിടുതലൈ പാര്‍ട്ട് വണ്‍ സംവിധാനം ചെയ്തത് വെട്രിമാരന്‍ ആയിരുന്നു. സൂരിയുടെ ഇതിലെ വേഷം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..