'കഞ്ചാവ് അടിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് പറയും, അത് മരിക്കുന്നതിലും അപ്പുറം'; ഷൈനിന്റെ അമ്മ

Published : Jan 01, 2024, 06:48 PM ISTUpdated : Jan 01, 2024, 06:52 PM IST
'കഞ്ചാവ് അടിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് പറയും, അത് മരിക്കുന്നതിലും അപ്പുറം'; ഷൈനിന്റെ അമ്മ

Synopsis

ഷൈൻ എല്ലാവരോടും അടുക്കുന്ന ആളാണെന്നും വീടിനോടും കുടുംബത്തോടും സ്നേഹമുള്ള മോനാണെന്നും അമ്മ കൂട്ടിച്ചേർത്തു. 

ലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റൻഡ് ആയി വെള്ളിത്തിരയിൽ എത്തിയ ഷൈൻ ഇന്ന് മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഏത് കഥാപാത്രം ആയാലും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ഷൈൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതും. ഇടയ്ക്ക് വന്ന മയക്കുമരുന്ന് കേസൊക്കെ നടനെ തളർത്തിയെങ്കിലും അതിൽ നിന്നെല്ലാം മുക്തനായി വന്നുകൊണ്ടിരിക്കയാണ് ഷൈൻ. ഈ അവസരത്തിൽ മകൻ ജയിലിൽ കിടന്നതിനെ കുറിച്ച് ഷൈനിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

സൈന സൗത്ത് പ്ലെസിന് നൽകിയ അഭിമുഖത്തിൽ ഷൈനിന്റെ സ്റ്റാർഡം കാണുമ്പോൾ സന്തോഷമല്ലേ എന്ന് 
അമ്മയോട് ചോദിച്ചിരുന്നു. ഇതിന് "കുറച്ച് സന്തോഷം ഉണ്ട്. അത്രത്തോളം തന്നെ ദുഃഖവും ഉണ്ട്. ഇതിഹാസയ്ക്ക് ശേഷം ഉണ്ടായ പ്രശ്നം(കേസ്) തന്നെയാണ് ഏറ്റവും വലിയ ദുഃഖത്തിന് കാരണം. മരണം വരെ ആ വിഷമം നിലനിൽക്കും. ഇപ്പോഴും കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരു കേസിൽ ഒരാൾ പിടിക്കപ്പെട്ടാൽ വീട്ടുകാരെ അറിയിക്കേണ്ട സാമാന്യ മര്യാദപോലും കാണിച്ചില്ല. ചാനലിലൂടെയാണ് നമ്മളത് അറിയുന്നത്. വളരെ വലിയൊരു സങ്കടം ആണത്. മരിക്കുന്നതിലും അപ്പുറമാണത്. അതിന് ശേഷം അവന്റെ കരിയർ മുന്നോട്ട് പോയി. അത് ദൈവാനു​ഗ്രഹം ആണ്" എന്നാണ് അമ്മ പറഞ്ഞത്. 

"എല്ലാ ദിവസവും സബ്ജയിലിൽ പോകുമായിരുന്നു. ആറ് മാസം കഴിഞ്ഞേ അവൻ പുറത്തിറങ്ങുള്ളൂ എന്നാണ് പറഞ്ഞത്. കൊന്നിട്ട് വന്നാലും ചിലപ്പോൾ ജാമ്യം കിട്ടും. പക്ഷേ ഇങ്ങനെയൊരു കാര്യത്തിന് കിട്ടില്ലെന്നാണ് വക്കീൽ ഞങ്ങളോട് പറഞ്ഞത്. ദൈവാനു​ഗ്രഹം കൊണ്ടാണ് ജാമ്യം കിട്ടിയത്. ഇക്കാര്യം വച്ച് തന്നെ ചിലർ കമന്റുകൾ ചെയ്യും. അതൊക്കെ കാണുമ്പോൾ വിഷമം വരും", എന്നും അമ്മ കൂട്ടിച്ചേർത്തു. ഇനി ജയിലിൽ തന്നെയാണ് ജീവിതമെന്ന് വിചാരിച്ച നാളുകളായിരുന്നു അതെന്നാണ് ഷൈൻ പറഞ്ഞത്. 

'വാലിബനെ' എത്രസമയം സ്ക്രീനില്‍ കാണാം; മോഹൻലാൽ ചിത്രത്തിന്റെ അപ്ഡേറ്റ് എത്തി

കുമാരി സിനിമയിലെ കഥാപാത്രത്തിന് വിമർശനം വന്നിരുന്നു. അവൻ കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് എന്നാണ് പറഞ്ഞതെന്നും ഷൈനിന്റെ അച്ഛൻ പറയുന്നു. ഷൈൻ എല്ലാവരോടും അടുക്കുന്ന ആളാണെന്നും വീടിനോടും കുടുംബത്തോടും സ്നേഹമുള്ള മോനാണെന്നും അമ്മ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു