വാളേന്തിയ മോഹൻലാല്‍, ബറോസിന്റെ പുതുവര്‍ഷ ആശംസയുമായി പുത്തൻ പോസ്റ്റര്‍ പുറത്ത്

Published : Jan 01, 2024, 05:20 PM IST
വാളേന്തിയ മോഹൻലാല്‍, ബറോസിന്റെ പുതുവര്‍ഷ ആശംസയുമായി പുത്തൻ പോസ്റ്റര്‍ പുറത്ത്

Synopsis

ആകാംക്ഷയുണര്‍ത്തി ബറോസിന്റെ പോസ്റ്റര്‍ പുറത്ത്.  

മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുള്ളതാണ് ബറോസ്. മോഹൻലാലാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നതും. മാര്‍ച്ച് 28നായിരിക്കും റിലീസ്. ബറോസിന്റെ പുതിയ പോസ്റ്റര്‍ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് മോഹൻലാല്‍ പുറത്തിറക്കിയത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹൻലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.  മോഹൻലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്.

മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രം വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഒരു ഗ്യാരണ്ടി നേരും ശരിവയ്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസപ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്.

മോഹൻലാലും വലിയ ആത്മവിശ്വാസത്തെയോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായിരിക്കുകയാണ് നേര്.

Read More: എന്താണ് മലൈക്കോട്ടൈ വാലിബൻ പറയുന്നത്? ഇതാ പുതിയ സൂചനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്