ജയിൽ വാസത്തിനിടെ ഒരു പുസ്തകം വായിച്ചു; ജീവിതത്തിൽ ആദ്യമായി, പ്രതീക്ഷ നൽകി; ഷൈൻ ടോം

Published : Jan 13, 2023, 09:04 PM ISTUpdated : Jan 13, 2023, 09:09 PM IST
ജയിൽ വാസത്തിനിടെ ഒരു പുസ്തകം വായിച്ചു; ജീവിതത്തിൽ ആദ്യമായി, പ്രതീക്ഷ നൽകി; ഷൈൻ ടോം

Synopsis

താൻ ജയിലിൽ കിടന്ന ദിവസങ്ങളിൽ വായിച്ച പുസ്തകത്തെ കുറിച്ചാണ് ഷൈൻ പറയുന്നത്.

ലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. വെള്ളിത്തിരയിൽ എത്തി നായകനായും വില്ലനായും സഹനടനായും തിളങ്ങാൻ ഷൈനിന് സാധിച്ചു. ഏത് കഥാപാത്രമായാലും അതിന്റെ തനിമയോടെ ചെയ്യുക എന്നത് തന്നെയാണ് നടനെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഷൈനിന്റെ പരാമർശങ്ങൾ ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഷൈനിന്റെ ഒരു പ്രസം​ഗ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. 

ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയാണ് നടൻ. താൻ ജയിലിൽ കിടന്ന ദിവസങ്ങളിൽ വായിച്ച പുസ്തകത്തെ കുറിച്ചാണ് ഷൈൻ പറയുന്നത്. അതുവരെ ബാലരമ പോലും വായിക്കാത്ത താൻ ആ ദിവസങ്ങളിൽ ആദ്യമായി പുസ്തകം വായിച്ചുവെന്ന് താരം പറയുന്നു. 

ഷൈനിന്റെ വാക്കുകൾ ഇങ്ങനെ

ജീവിതത്തിൽ സ്വന്തമായി ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാൻ. ചിത്രകഥകൾ അല്ലാത്തവ വായിക്കാൻ എനിക്ക് താത്പര്യമില്ല. അനിയത്തി ആയിരുന്നു എനിക്ക് ബാലരമ വായിച്ചു കേൾപ്പിച്ചിരുന്നത്. അതും കള്ളിക്കഥകൾ. അങ്ങനെ വായനയുമായി യാതൊരു ബന്ധവും ഇല്ലാതെ വളർന്നൊരു ആളാണ് ഞാൻ‌. പഠിക്കാനുള്ള പുസ്തകങ്ങൾ നിർബന്ധപൂർവ്വം വായിക്കാറുണ്ടായിരുന്നു. 

അങ്ങനെ 60 ദിവസത്തെ എന്റെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്. പൗലോ കൊയ്‌ലോയുടെ ദ ഫിഫ്ത്ത് മൗണ്ടെയ്ൻ. ഇം​ഗ്ലീഷ് അല്ല മലയാളം പതിപ്പ്. സബ് ജയിലിൽ കേറുമ്പോൾ വേഗം ഇറക്കാം എന്ന രീതിയിൽ ആണ് കയറ്റി വിടുന്നത്. എന്നാൽ ജാമ്യം കിട്ടാതെ ഞാൻ സബ് ജയിലിൽ തുടരുന്ന സമയത്ത് എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്തകം കിട്ടുന്നത്. അപ്പുറത്തെ ഒരു സെല്ലിലെ കൂട്ടുകാരനാണ് പുസ്തകം തന്നത്. എങ്കിൽ ശരി ചിത്രം നോക്കാം എന്ന് കരുതി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയിൽ വളരെ സാവധാനത്തിൽ ആണ് വായന.

വീണ്ടും ഷെഫ് ആയി മോഹൻലാൽ; ഒപ്പം 'പാലാപ്പള്ളി'ക്ക് ചുവടും; വീഡിയോ

ജയിലിൽ ഒമ്പത് മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകളും. ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നുതുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാകുന്നത്. അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷയാണ്. അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. 60 ദിവസം തള്ളി നീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പ്രതീക്ഷ. ആ ഇമോഷൻസ് എന്റെ ഉള്ളിൽ വീണ്ടും ഉണ്ടാക്കിയത് പുസ്തകം എന്ന മാധ്യമമാണ്. എഴുത്തിന്റെ ശക്തയാണ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍