പാചകം ചെയ്യാൻ ഏറെ താല്പര്യം ഉള്ള ആളുകൂടിയാണ് മോഹൻലാൽ.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെ വെള്ളിത്തിരയിൽ എത്തിയ മോഹൻലാൽ മലയാളികൾക്ക് ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞത് ഒട്ടനവധി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ്. വർഷങ്ങളായുള്ള സിനിമാ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് സംവിധാനത്തിലും മോഹൻലാൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് താരം പലതവണ തെളിയിച്ചിട്ടുള്ളതാണ്. പാചകം ചെയ്യാൻ ഏറെ താല്പര്യം ഉള്ള ആളുകൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പാചക വീഡിയോകളും ഫോട്ടോകളും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ നടന്റെ പുതിയൊരു പാചക വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. 

ഷാജി കൈലാസ് സംവിധാനം ചെയ്ത 'കടുവ'യിലെ ഹിറ്റ് ​ഗാനം 'പാലാപ്പള്ളി' എന്ന ​ഗാനത്തിനൊപ്പമാണ് മോഹൻലാലിന്റെ പാചകം. ഫിറ്റ്നസ് ട്രെയ്നർ ആയ ജെയ്സൺ പോൾസൻ ആണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം മോഹൻലാൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

View post on Instagram

അതേസമയം, എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. ഒറ്റയാൾ പോരാട്ടത്തിനാണ് മോഹൻലാൽ തയ്യാറെടുക്കുന്നതെങ്കിലും ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്.

രജനീകാന്തിന്റെ ജയിലർ എന്ന സിനിമയിലും മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രത്തിനുണ്ട്. 

'കല്യാണമൊന്ന് കഴിഞ്ഞോട്ടെ, നിന്റെ ലോൺ സെറ്റാക്കാം'; വിവാഹക്കാര്യം പറഞ്ഞ് 'ബൂമറാംഗ്' ട്രെയിലർ