
മലയാളത്തിലെ താരങ്ങള്‍ മറ്റു ഭാഷകളിലേക്കും അന്യഭാഷാ താരങ്ങള്‍ മലയാളത്തിലേക്കും അഭിനയിക്കാന്‍ എത്തുന്നത് പതിവാണ്. ഇത്തരത്തിലുള്ള നിരവധിപേരെ നമുക്ക് അറിയാം. ഭാഷയുടെ ഒരു വേര്‍തിരിവും ഇല്ലാതെയാണ് ഇവരെ പ്രേക്ഷകര്‍ ഏറ്റെടുക്കാറ് അത്തരത്തില്‍ ഒരു നടിയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ ശ്രീശ്വേതാ മഹാലക്ഷ്‍മി. 'മൗനരാഗം' സീരിയലില്‍ 'സോണി' എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നിലാണ് താരം ശ്വീശ്വേത. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോണിയയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പരമ്പര ഇപ്പോൾ വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 'വിക്ര'ത്തിന് ചിത്രം വരയ്ക്കാനറിയില്ലെന്ന് 'സോണി' തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇമോഷണൽ രംഗങ്ങളെല്ലാം അതിര് വിട്ട് പോകാതെ ശ്രീശ്വേത ചെയ്‍തുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ എപ്പിസോഡിന്റെ പിന്നാമ്പുറ കാഴ്‍ചകളുടേയും ഇമോഷണൽ രംഗങ്ങൾ ചെയ്യാൻ താൻ എത്രമാത്രം ബുദ്ധിമുട്ടിയെന്നും വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് ശ്രീശ്വേത.
'ആ നിമിഷം ഒരു കലാകാരൻ കാത്തിരിക്കുന്ന നിമിഷം. ശക്തമായ വൈകാരികമായ, സെൻസിറ്റീവായ വേദനാജനകമായ പ്രാന്ത് പിടിക്കുന്ന നിമിഷം ലഭിക്കുവാനും അത് പെർഫോം ചെയ്യാനും. എനിക്ക് അത്തരം ഒരു നിമിഷം കിട്ടാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. എന്നെപ്പോലൊരു പുതുമുഖ നടി കൊതിക്കുന്ന നിമിഷമാണിതെന്നും എല്ലാവർക്കും എന്റെ പ്രകടനം ഇഷ്‍ടമാകുമെന്ന് കരുതുന്നതായും ശ്രീശ്വേത കുറിച്ചു.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് 'മൗനരാഗം'. സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ എന്ന പോലെ പരിചിതമാണ്. താരങ്ങള്‍ക്കെല്ലാം വൻ ഫാൻ ബേസുമുണ്ട്. 'കല്യാണി' എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് 'മൗനരാഗം' എന്ന പരമ്പരയുടെ കഥ മുമ്പോട്ട് പോകുന്നത്.
Read More: 'എൻ നെഞ്ചില്‍ കുടിയിരിക്കും..', സെല്‍ഫി വീഡിയോയുമായി വിജയ്