ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Nov 11, 2022, 06:26 PM ISTUpdated : Nov 11, 2022, 06:39 PM IST
 ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മുംബൈ: നടൻ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു. 46 വയസ്സായിരുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

മോഡലിം​ഗ് ആയിരുന്നു സിദ്ധാന്തിന്റെ ആദ്യമേഖല. പിന്നീട് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ശേഷം വന്ന സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയവ സിദ്ധാന്തിനെ പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമാക്കുക ആയിരുന്നു. 2007ല്‍ ഇന്ത്യന്‍ ടെലിവിഷൻ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു.

ഇറ ചൗധരിയാണ് സിദ്ധാന്തിന്റെ ആദ്യ ഭാര്യ. 2015ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു. ശേഷം 2017ൽ മോഡലും ഫാഷൻ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ നടൻ വിവാഹം കഴിച്ചു. 

'ഓപ്പറേഷന്‍ ജാവ'യ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി; 'സൗദി വെള്ളക്ക' റിലീസ് തിയതി

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം