'ഒരാൾ കാമുകൻ, ഒരാൾ മുറച്ചെറുക്കൻ, മറ്റൊരാൾ വീട്ടുകാർ കണ്ടെത്തിയത്, ആര് കെട്ടും'; മുഖ്യമന്ത്രി ചർച്ചയിൽ സിജോയ് വർഗീസ്

Published : May 13, 2026, 11:40 AM ISTUpdated : May 13, 2026, 11:51 AM IST
sijoy varghese

Synopsis

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. ഫലം വന്ന് ഒൻപത് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമായിട്ടില്ല.

2026 മെയ് 4ന് ആയിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ജനവിധി വന്നത്. ബഹുഭൂരിപക്ഷത്തിൽ കോൺ​ഗ്രസ് അധികാരത്തിലേറുകയും ചെയ്തു. എന്നാൽ വോട്ടെണ്ണലും കഴിഞ്ഞ്, ജേതാക്കളേയും അറിഞ്ഞ് 9 ദിവസം പിന്നിട്ടിട്ടും ഇതുവരെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിഡി സതീശൻ, കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നതെങ്കിലും, ഇവരിൽ ആരാണ് കേരള മുഖ്യമന്ത്രി ? എന്ന ചോദ്യത്തിന് മറുപടിയായിട്ടില്ല. ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. ശരിയായ ആൾ മുഖ്യമന്ത്രി ആകണമെന്ന് ഒരുവിഭാ​ഗം പറയുമ്പോൾ തങ്ങൾക്ക് ഇഷ്ടമുള്ള നേതാവാകണം ആ സ്ഥാനത്ത് വരേണ്ടതെന്ന് പറയുന്നവരും ധാരാളമാണ്. ഇപ്പോഴിതാ നടനും പരസ്യ സംവിധായകനുമായ സിജോയ് വർഗീസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

"മുഖ്യമന്ത്രി ചര്‍ച്ചയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു കമന്‍റുണ്ട്. വോട്ടര്‍മാരാണ് പെണ്‍കുട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കാമുകനാണ്. അവളുടെ വീട്ടുകാര്‍ കണ്ടെത്തിയ ആളാണ് മറ്റൊരാള്‍. ആ പെണ്‍കുട്ടിയുടെ മുറച്ചെറുക്കനാണ് മറ്റൊരാള്‍. എങ്ങനെ ഈ കല്യാണം നടക്കുമെന്ന് ഈ പെണ്‍കുട്ടി കാത്തിരിക്കുകയാണ്. എന്തായാലും കല്യാണം നടക്കട്ടെ. നമുക്ക് അതല്ലേ വേണ്ടത്", എന്നാണ് വളരെ രസകരമായി സിജോയ് വർഗീസ് പറഞ്ഞത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിജോയ്.

പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ‘ഒരു ബെസ്റ്റി കൂടിയുണ്ട്’, എന്ന് തമാശയായി കമന്‍റിടുന്നവരും ധാരാളമാണ്. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്‍പ് വന്നേക്കുമെന്നാണ് സൂചനകള്‍. ദില്ലിയിൽ ഇന്നലെ അതി നിർണായക ചർച്ചകള്‍ നടന്നിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നടി മൗനി റോയിയും മലയാളി വ്യവസായി സൂരജ് നമ്പ്യാരും വിവാഹമോചിതരാകുന്നു
'അണ്ണന്റെ ആദ്യ തട്ടിപ്പ്', അത് ഞങ്ങളുടെ പണമല്ലേ ? ജ്യോത്സ്യന് ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി