
നടി മൗനി റോയി വിവാഹ മോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് സൂരജ് നമ്പ്യാരെ മൗനി റോയ് ഇൻസ്റ്റാഗ്രാമില്‍ അണ്‍ ഫോളോ ചെയ്‍തതാണ് വിവാഹ മോചിതയാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാൻ കാരണം. സൂരജ് നമ്പ്യാര്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിട്ടുണ്ട്. ഇതുസംബന്ധിച്ച് മൗനി റോയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു നടി മൗനി റോയിയും (Mouni Roy) വ്യവസായി സുരാജ് നമ്പ്യാരും (Suraj Nambiar) വിവാഹിതരായത്. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബോളിവുഡിലെ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മലയാളി ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. 2022ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
കഥക് നര്‍ത്തികയായിട്ടായിരുന്നു ആദ്യം മൗനി റോയി കലാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'റണ്‍' എന്ന സിനിമയില്‍ മൗനി റോയി ആയിട്ടുതന്നെ അതിഥി വേഷത്തില്‍ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 'ഹീറോ ഹിറ്റ്‍ലെര്‍ ഇൻ ലവ്' എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമായ മൗനി റോയി മോഡലായും ശ്രദ്ധ നേടിയിരുന്നു.
ദുബായിയിലെ ബാങ്കറാണ് മലയാളിയായ സുരാജ് നമ്പ്യാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ