
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിജു വില്‍സണ്‍ (Siju Wilson). സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് സിജു വില്‍സണ്‍. തന്റെ ഓരോ പുതിയ വിശേഷവും സിജു വില്‍സണ്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ക്യൂട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സിജു വില്‍സണ്‍.
സിജു വില്‍സണ്‍ തന്റെ മകളുടെ പേര് മെഹറാണെന്ന് അറിയിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇപോള്‍ സിജു വില്‍സണ്‍ മകളുടെ ഫോട്ടോയ്‍ക്ക് ക്യാപ്ഷനൊന്നും എഴുതാതെയാണ് പങ്കുവെച്ചിരിക്കുന്നത്. ക്യൂട്ട് എന്നാണ് മിക്കവരും ഫോട്ടോയ്ക്ക് കമന്റ് എഴുതിയിരിക്കുന്നത്. 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രമാണ് ഇനി സിജു വില്‍സണിന്റേതായി പ്രധാനമായും പ്രദര്‍ശനത്തിന് എത്താനുള്ളത്.
'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. വിനയന്റേതാണ് തിരക്കഥയും. ഗോകുലൻ ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹകൻ ഷാജികുമാറാണ്.വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം.
'പത്തൊമ്പതാം നൂറ്റാണ്ടിന്റെ' കഥയാണ് ചിത്രം പറയുന്നത്. 'ആറാട്ടുപുഴ വേലായുധ പണിക്കറാ'യിട്ടാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അഭിനയിക്കുന്നത്. സിജു വില്‍സണ്‍ ചിത്രത്തില്‍ അഭിനയിക്കാനായി കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ സിജു വില്‍സണിന്റെ ലുക്ക് വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തിരുന്നു.