Jagathy Sreekumar birthday : 'അമ്പിളിച്ചേട്ട'നൊപ്പം മോഹൻലാല്‍, ജഗതിക്ക് ആശംസയുമായി മമ്മൂട്ടിയും

Web Desk   | Asianet News
Published : Jan 05, 2022, 06:25 PM ISTUpdated : Jan 05, 2022, 06:32 PM IST
Jagathy Sreekumar birthday : 'അമ്പിളിച്ചേട്ട'നൊപ്പം മോഹൻലാല്‍, ജഗതിക്ക് ആശംസയുമായി മമ്മൂട്ടിയും

Synopsis

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരമായ ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് (Jagathy Sreekumar birthday) ഇന്ന്. ഏറെക്കാലമായി ജഗതി ശ്രീകുമാര്‍ സിനിമയില്‍ ഇല്ലെങ്കിലും മലയാളികളുടെ ഓര്‍മയില്‍ എന്നും അദ്ദേഹമുണ്ട്. ഒട്ടേറെ പേരാണ് ജഗതിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മോഹൻലാലും (Mohanlal) മമ്മൂട്ടിയും (Mammootty) ജഗതിക്ക് ആശംസയുമായി എത്തി.

അമ്പിളിച്ചേട്ടന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന്റെ കൈ തന്റെ മുഖം താലോലിക്കുന്നതുപോലെ ചേര്‍ത്തിപിടിച്ച് എടുത്ത ഫോട്ടോയാണ് മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നത്. ജഗതി ശ്രീകുമാറിന് ഒപ്പമുള്ള ഒരു സെല്‍ഫിയാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.

ഒരു വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷമാണ് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നത്. ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്‍ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് എത്തിയത്.  എങ്കിലും ചലനശേഷി സാധാരണപോലെ വീണ്ടെടുക്കാൻ ജഗതിക്ക് കഴിഞ്ഞിട്ടില്ല. ഒരു ദിവസം പോലും ഇടവേളയില്ലാത്ത അഭിനയജീവിതത്തിന്റെ വിരാമത്തിനുമായിരുന്നു വാഹനാപകടം കാരണമായത്.

എങ്ങനെയായാലും ജഗതി ശ്രീകുമാറിന്റെ കഥാപാത്രങ്ങള്‍  ഓര്‍ക്കാത്ത ദിവസങ്ങള്‍ മലയാളിയുടെ ജീവിതത്തിലുണ്ടാകില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. അതുകൊണ്ടുതന്നെ അടുത്തിടെ പരസ്യ ചിത്രത്തില്‍ ജഗതി അഭിനയിച്ചപ്പോള്‍ പോലും വൻ വരവേല്‍പായിരുന്നു മലയാളികള്‍ നല്‍കിയത്. ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്ന സിനിമയ്‍ക്കായും കാത്തിരിക്കുകയാണ് എല്ലാവരും. 'സിബിഐ 5' എന്ന സിനിമയില്‍ കെ മധുവിന്റെ സംവിധാനത്തില്‍ ജഗതിയും അഭിനയിച്ചേക്കും എന്ന റിപ്പോര്‍ട്ടിന്റെ ആവേശത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ