ശിവകാര്‍ത്തികേയന്റെ അയലാൻ വൈകാതെ ഒടിടിയിലേക്ക്, വൻ അപ്‍ഡേറ്റ്

Published : Jan 25, 2024, 08:53 AM IST
ശിവകാര്‍ത്തികേയന്റെ അയലാൻ വൈകാതെ ഒടിടിയിലേക്ക്, വൻ അപ്‍ഡേറ്റ്

Synopsis

വമ്പൻ ഹിറ്റായിരിക്കുകയാണ് അയലാൻ.  

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് അയലാൻ. അടുത്തിടെ ശിവകാര്‍ത്തികേയൻ നായകനായ ഭൂരിഭാഗം സിനിമകളും വിജയമായി മാറിയിരുന്നു. അയലാനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ശിവകാര്‍ത്തികേയൻ നായകനായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന അയലാൻ ഒടിടിയിലേക്കും അധികം വൈകാതെ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സണ്‍നെക്സാണ് ശിവകാര്‍ത്തികേയന്റെ അയലാൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. ഫെബ്രുവരി 12 മുതല്‍ അയലാൻ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ശിവകാര്‍ത്തികേയൻ നായകനായ വേറിട്ട ഒരു ചിത്രമാണ് അയലാൻ എന്നാണ് അഭിപ്രായങ്ങള്‍ ലഭിക്കുന്നത്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.

Read More: ബജറ്റ് വെറും 70 കോടി, കളക്ഷനില്‍ എക്കാലത്തേയും ഒന്നാമത്, ഒരു അപൂര്‍വ വിജയത്തിന്റെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍