
സൂപ്പർ ഹിറ്റ് ചിത്രം അമരനിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഭാഷാഭേദമെന്യെ ഏവരും ഏറ്റെടുത്ത 'ഹേ മിന്നലെ..' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരി ചരണും ശ്വേത മോഹനും ചേർന്നാണ്. കാർത്തിക് നേതയാണ് രചന.
ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.
മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. രാജ്കുമാർ പെരിയസാമിയാണ് സംവിധാനം. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം അമരൻ ആഗോളതലത്തില്‍ 250 കോടിയലിധകം കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം ചിത്രം 177 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാഷാഭേദമന്യേ ശിവകാര്‍ത്തികേയൻ ചിത്രത്തിന് സ്വീകാര്യതയുണ്ട്.
'സെൻസേഷണൽ പ്രണയകഥ'യുമായി രാമനും കദീജയും; ട്രെയിലർ എത്തി
ശിവകാര്‍ത്തികേയന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായിരിക്കുകയാണ് അമരൻ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടിയും കഴിഞ്ഞു. ഛായാഗ്രഹണം നിര്‍വഹിച്ചത്. നവാഗതനായ സി എച്ച് സായി ആണ്. എഡിറ്റിംഗ് ആർ കലൈവാനൻ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ