ഒരു ഇന്ത്യൻ ബ്രിട്ടീഷ് യുവതിയെ പ്രണയിച്ച കഥ; രസിപ്പിച്ച് 'പ്രിൻസ്' ട്രെയിലർ

Published : Oct 09, 2022, 09:05 PM IST
ഒരു ഇന്ത്യൻ ബ്രിട്ടീഷ് യുവതിയെ പ്രണയിച്ച കഥ; രസിപ്പിച്ച് 'പ്രിൻസ്' ട്രെയിലർ

Synopsis

ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് തിറ്ററുകളിൽ എത്തും. 

ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം 'പ്രിൻസി'ന്റെ ട്രെയിലർ പുറത്ത്. ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് തിറ്ററുകളിൽ എത്തും. 

അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ.  പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നാണ് വിവരം. 

ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന 'പ്രിൻസി'ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിക്കുന്നത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

'ഡോണ്‍' എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. നേരത്തെ  'ഡോക്ടര്‍' എന്ന ശിവകാർത്തികേയൻ ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായികയായി എത്തിയത്. 

'ഞങ്ങളുടെ ഉയിരും ഉലകവും'; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍