ശിവകാര്‍ത്തികേയന്റെ അയലാന് വമ്പൻ സ്വീകരണം, ഒടിടിയില്‍ എവിടെ?

Published : Jan 14, 2024, 09:07 PM IST
ശിവകാര്‍ത്തികേയന്റെ അയലാന് വമ്പൻ സ്വീകരണം, ഒടിടിയില്‍ എവിടെ?

Synopsis

ശിവകാര്‍ത്തികേയൻ നായകനായി പ്രദര്‍ശനത്തിനെത്തിയ അയലാന്റെ ഒടിടി റൈറ്റ്‍സ് വിറ്റു.

ശിവകാര്‍ത്തികേയൻ നായകനായി എത്തിയ പുതിയ ചിത്രമാണ് അയലാൻ. വമ്പൻ സ്വീകരണമാണ് അയലാന് ലഭിക്കുന്നത്. ഒടിടിയില്‍ അയലാൻ എവിടെ കാണാനാകുമെന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുതുതായി ചര്‍ച്ചയാകുന്നത്. സണ്‍ നെക്സ്റ്റാണ് ശിവകാര്‍ത്തികേയന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.

ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടും ആരാധകരെ വലിയ ആവേശത്തിലാക്കുന്ന ഒന്നാണ്. എസ്‍കെ 21 എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്റെ നായികയായെത്തുന്നത്. നിര്‍മാണം കമല്‍ഹാസനന്റെ രാജ് കമലാണ്.

Read More: രണ്ടും കല്‍പ്പിച്ച് മോഹൻലാല്‍, ക്ലാസ് സംവിധായകന്റെ നായകനായി വീണ്ടും?, ഇനി വിസ്‍മയമാകുന്ന വേഷപ്പകര്‍ച്ചകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ