
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു സീരിയലായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത 'പാടാത്ത പൈങ്കിളി'. എഴുന്നൂറിനടുത്ത് എപ്പിസോഡുകൾ സംപ്രേഷണം ചെയ്‍ത സീരിയൽ മാസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്. 'പാടാത്ത പൈങ്കിളി'യിൽ നായകനായി എത്തിയ താരം സൂരജ് സണിന് ജനപ്രീതി നേടാൻ കഴിഞ്ഞു. എന്നാൽ ആരോഗ്യ പ്രശ്‍നങ്ങൾ കാരണം സീരിയലിൽ നിന്നും പിൻമാറിയ സൂരജ് സണ്‍ ഇപ്പോള്‍ നടൻ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകള്‍ കേട്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.
'പാടാത്ത പൈങ്കിളി'യിൽ 'ദേവ'യായി വന്ന ശേഷം ഉണ്ടായ മാറ്റം ചെറുതൊന്നുമല്ല എന്ന് സൂരജ് സണ്‍ വ്യക്തമാക്കുന്നു. സീരിയൽ രണ്ട് കയ്യും നീട്ടി സ്വീകരിച്ച സമയം. കൊവിഡ് എന്ന മഹാമാരി തലയ്ക്ക് മേലെ ചുറ്റിനിൽക്കുന്ന സമയം. ഏഷ്യാനെറ്റ് നല്‍കുന്ന അവാർഡുകൾ ഉണ്ടായില്ല.
ഞാൻ ആഗ്രഹിച്ചത് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം, തനിക്ക് ന്യൂ ഫേസ് പുരസ്‍കാരം എങ്കിലും കിട്ടുമെന്ന് ഒരുപാട് കൊതിക്കുകയും ആശിക്കുകയും ചെയ്‍തിരുന്നു. പക്ഷേ വിധിയെ തോൽപ്പിക്കാൻ ആർക്കുമാകില്ല. 365 ദിവസം പൂർത്തിയായ സമയം തന്നെ സീരിയലിൽ നിന്ന് പിന്മാറേണ്ടി വന്നു. അവാർഡ് പ്രഖ്യാപനങ്ങൾ പിന്നെ സംഭവിച്ചു.
അന്ന് ടിവിയിൽ അവാർഡ് പ്രഖ്യാപനം കാണുമ്പോൾ കണ്ണൊന്നു നനഞ്ഞു. എന്നെ വിധി തോൽപ്പിച്ചില്ലെങ്കിൽ അന്ന് താനും അവിടെ ഉണ്ടാവുമായിരുന്നു എന്ന് തോന്നി. വർഷങ്ങൾ കഴിഞ്ഞ് ദിനേശേട്ടന്റെ യൂട്യൂബ് വീഡിയോ മുഴുവൻ ഞാൻ കണ്ടു. ഓരോ വാക്കുകളും പ്രചോദനങ്ങളാണ്, ആസ്വാദനമാണ്, അനുഗ്രഹമാണ്. നമ്മളെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാനാണ് ഏറ്റവും ജീവിതത്തിൽ പ്രയാസം. ഈ കേട്ടത് തനിക്ക് വലിയ അവാർഡ് ആണ്. തന്റെ പുതിയ സിനിമകൾ ഓരോന്നായി ഇറങ്ങാൻ സമയമായി കൊണ്ടിരിക്കുന്നുവെന്നും സൂരജ് സണ്‍ വ്യക്തമാക്കുന്നു. ദിനേശ് പണിക്കര്‍ തന്റെ യൂട്യൂബ് വീഡിയോയില്‍ 'പാടാത്ത പൈങ്കിളി'യെ പരാമര്‍ശിച്ചിരുന്നു. ഇടയ്ക്കിടെ നായകൻമാർ മാറിയതിനെക്കുറിച്ചും അദ്ദേഹം വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.
Read More: എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക